Monday, August 31, 2015

അറിഞ്ഞതും അറിയാനുളളതും അറിയാതെ പോയതും



അച്ഛനെ മസിലാക്കിയത്
അമ്മയുടെ അകാലത്തിലുളള
മരണശേഷവും,
സഹോദരങ്ങളെ മനസിലാക്കിയത്
അച്ഛൻ വേർപിരിഞ്ഞ നേരത്തും,
സൗഹൃദമെന്തെന്നറിഞ്ഞത്
ധനവും മാനവും കൈമോശം വന്നപ്പോഴും,
പ്രണയത്തെ തിരിച്ചറിഞ്ഞത്
എല്ലാം വിട്ടുകൊടുത്തതിനൊടുവിലും,
പതിയെ അറിഞ്ഞതോ
വിവാഹാനന്തരാഘോഷങ്ങൾക്കൊടുവിലും
മാത്രമായിരുന്നു,
ഇനി അറിയും ലാളിച്ചോമനിച്ചൊരാ
പൈതലിനെ വേളിക്കു ശേഷവും,
എങ്കിൽ,
അമ്മയുടെ മരണാനന്തരം
മാത്രമാണല്ലൊ
അറിഞ്ഞത് ആ മാഹാത്മ്യത്തെ.
അച്ഛനും ചേട്ടന്മാരും കൈവെടിഞ്ഞ നേരത്ത്
മനസു വിങ്ങിയത്
ഒന്നു തലോടാനില്ലാതെ പോയല്ലൊ ആ
കരങ്ങളെന്നാണ്.
സൗഹൃദവും പ്രണയവും കൈവെടിഞ്ഞപ്പോൾ
മടിയിൽ കിടന്നൊന്നു പൊട്ടിക്കരയാൻ
ഇല്ലല്ലോ ഇനിയാ മടിത്തട്ടെന്നാണ്.
പതിയുടെ അവഗണനയിൽ മനസു തളർന്നപ്പൊൾ കരഞ്ഞത്
ഓടിച്ചെന്ന് മാറിൽവീണൊന്നേങ്ങിക്കരയാൻ
അങ്ങനൊരു മാറിടവുമില്ലല്ലോ
എന്നചിന്തയിൽ മാത്രമായിരുന്നു.
ആ തണലായിരുന്നല്ലൊ എന്നും ആശ്രയം.
---റോസ്---

No comments:

Post a Comment