ഉപേക്ഷിക്കപ്പെടുബോഴും
പരിഭവം പറയാതെ
അനുസരണയില്ലാത്ത
മിഴികളിൽ നിന്നശ്രു
പൊഴിയുബോഴും
തെല്ലു ബലം നഷ്ടപ്പെട്ട്
വിറയാർന്ന പൂവുടലാ
പൂമരംതാങ്ങുബോഴും
ചുണ്ടിലൊരിത്തിരി
പുഞ്ചിരി ബാക്കിയാക്കി
പ്രാണപ്രിയന് യാത്രാമൊഴി
ചൊല്ലുന്ന വിരഹിണി
രാധയേയാണെനിക്കിഷ്ടം
പ്രണയലീലകളാലനശ്വരമാക്കിയ
സുവർണ നിമിഷങ്ങളുടെ
മരിക്കാത്ത ഓർമകളിൽ
ആനന്ദ ലഹരിയിലാമോദമാറാടുന്ന
രാധയേയാണെനിക്കിഷ്ടം.
പരാതിയും പരിഭവവും
അഹങ്കാരവും ആധിപത്യവും
തന്നിഷ്ടവും പിടിവാശിയും
ചേർന്നസഹിഷ്ണുതയുമരാചകത്വവും
സമ്മാനിക്കുന്ന വരണമാല്യത്തേക്കാൾ
ഈ വിരഹമാണെനിക്കേറെയിഷ്ടം
--റോസ്--
പരിഭവം പറയാതെ
അനുസരണയില്ലാത്ത
മിഴികളിൽ നിന്നശ്രു
പൊഴിയുബോഴും
തെല്ലു ബലം നഷ്ടപ്പെട്ട്
വിറയാർന്ന പൂവുടലാ
പൂമരംതാങ്ങുബോഴും
ചുണ്ടിലൊരിത്തിരി
പുഞ്ചിരി ബാക്കിയാക്കി
പ്രാണപ്രിയന് യാത്രാമൊഴി
ചൊല്ലുന്ന വിരഹിണി
രാധയേയാണെനിക്കിഷ്ടം
പ്രണയലീലകളാലനശ്വരമാക്കിയ
സുവർണ നിമിഷങ്ങളുടെ
മരിക്കാത്ത ഓർമകളിൽ
ആനന്ദ ലഹരിയിലാമോദമാറാടുന്ന
രാധയേയാണെനിക്കിഷ്ടം.
പരാതിയും പരിഭവവും
അഹങ്കാരവും ആധിപത്യവും
തന്നിഷ്ടവും പിടിവാശിയും
ചേർന്നസഹിഷ്ണുതയുമരാചകത്വവും
സമ്മാനിക്കുന്ന വരണമാല്യത്തേക്കാൾ
ഈ വിരഹമാണെനിക്കേറെയിഷ്ടം
--റോസ്--
No comments:
Post a Comment