നീ എന്നേ സ്നേഹിച്ചിരുന്നോ അതൊ,
അപഥ സഞ്ചാരത്തിലേ വിഷക്കനികൾതേടിയുളള യാത്രയിൽ കണ്ടുമുട്ടീയ വെറും ഒരഭിസാരിക മാത്രമായിരുന്നോ.ശരീരത്തിൻറ്റെ ദാഹം ശമിപ്പിക്കാൻ വേണ്ടിമാത്രം.കണ്ട ഒരിടത്താവളം.അതെ ആത്മാവിനേ നീ എപ്പോഴേ പണയം വച്ചുപോയി അല്ലേ.ഞാൻ തോറ്റുപോയിരിക്കുന്നു പൂർണമായി.ഞാനൊരു അപഥസഞ്ചാരിണിയായിരുന്നില്ല.കാമം കത്തിജ്വലിക്കുന്ന ഒരു മനസോ,ആണിനുവേണ്ടി ആർത്തിയോടെ പരതുന്ന കണ്ണുകളോ,അന്ധമായ ആസക്തിയോ, എനിക്കില്ല, എല്ലാംതന്നെ നിയന്ത്രണവിധേയമായ അവസ്ഥയിലായിരുന്നു താനും.
എന്നിട്ടും ഞാൻ നിന്നിലേയ്ക്കടുത്തത്, സ്നേഹത്തിനു വേണ്ടി മാത്രമായിരുന്നു. ഒരിക്കലും ലഭിക്കാതെപോയ, ഞാനായിട്ടെനിക്കു നഷ്ടപ്പെടുത്തിയ എൻറ്റെ പ്രണയത്തെ തിരിച്ചുപിടിക്കാനുളള എൻറ്റെ വ്യാമോഹം. ഞാനതിനേ നഷ്ടപ്പെടുത്തിയത് ആഗ്രഹങ്ങളേ ഇഷ്ടങ്ങളേ ഉളളിലൊതുക്കിയത് സമൂഹത്തെക്കൊണ്ട് നല്ലതുപറയിക്കാനായിരുന്നു. എന്നിട്ടോ ഞാനെന്താണു നേടിയത്.ഇച്ഛാഭംഗവും നിരാശയും കൊണ്ടുനീറുന്ന അന്തരാത്മാവിനേ മാത്രം. നിന്നേ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്തെല്ലാം കണക്കുകൂട്ടലുകളായിരുന്നു
സ്വപ്ന സാഷാത്കാരത്തിലേയ്കുളള എൻറ്റെ ആദ്യ കാൽചുവടായെനിക്കുതോന്നി.കാമാർത്ഥമായ നിൻറ്റെ കണ്ണുകളിലേയ്ക്കു നോക്കുബോൾ ഞാൻ തളരുന്നതറിഞ്ഞു, ഒരിക്കലും അനുഭവിച്ചറിയാത്ത ഒരനുഭൂതിയിലേയ്ക് ഞാൻ വലിച്ചെറിയപ്പെടുകയുമായിരുന്നു.
നീ എന്നെ വീണ്ടും വീണ്ടും മോഹിപ്പിച്ചുകൊണ്ടിരുന്നു. നിൻറ്റെ ഓരോ ചലനവും എൻറ്റെ അന്തരാത്മാവിലേയ്ക്കാഴ്ന്നിറങ്ങി.ഒരു സുഖമുളള വേദനയാൽ തീർക്കപ്പെട്ട മായാവലയത്തിലകപ്പെട്ട് ദിവസങ്ങളോളം ഇരുന്നു. എൻറ്റെ ചിന്താശേഷിപോലും നിൻറ്റെ ഓർമകളിൽ മരവിച്ചുപോയിരുന്നുനീ എപ്പോഴും സംസാരിച്ചത് വിലക്കപ്പെട്ടകനിയേപറ്റി മാത്ര മായിരുന്നു ,അതിനുവേണ്ടി യാചി.ച്ചുകൊണ്ടേ ഇരുന്നു.എൻറ്റെ ജീവൻ തരാനും ഞാൻ തയ്യാറായിരുന്നു. അതു മാത്രമല്ല നിൻറ്റെ ഓരോ പ്രശ്നങ്ങളും എൻറ്റേ താണന്നുതോന്നി. നി ഓർക്ക്ന്നുണ്ടോ നിൻറ്റെ ഒച്ച കേൾക്കാൻ വേണ്ടി മാത്രം കാരണങ്ങളുണ്ടാക്കിയത്, എൻറ്റെ ആവശ്യങ്ങൾ പോലും മാറ്റിവച്ചതും, വെറും വ്യാമോഹം മാത്രമാണതെന്ന് കേവലം മണിക്കൂറുകൾക്കകം ഞാൻ മനസിലാക്കിയിരുന്നു. ഒരത്ഭുതവും സംഭവിച്ചില്ല സാധാരണ ഒരു അഭിസാരികയുടെ താവളമന്വേഷിച്ചിറങ്ങിയവൻ മാത്രമായിരുന്നു നീ. ഇൻറ്റർനെറ്റിൽ പരതികിട്ടിയ അറിവുകൾ പ്രയോഗിച്ചുനോക്കാനും അറിയാനുമുളള ഉരുപകരണമായി മാത്രമാണ് നീ എന്നെ കണ്ടത്. എനിക്കുവേണ്ടിയിരുന്നതൊന്നും നിൻറ്റെ കൈവശമുണ്ടായിരുന്നില്ല. സാന്ത്വനിപ്പിക്കാനും സമാധാനിപ്പിക്കാനും നീറിപ്പുകയുന്ന എൻറ്റെ ആത്മാവിനേ ഒന്നു തണുപ്പിക്കുവാനും കഴിയുന്ന ഒന്നും നിന്നിലില്ലായിരുന്നു.എനിക്കൊരു പ്രണയം വേണമായിരുന്നു. ആ കരവലയത്തിലൊതുങ്ങണമായിരുന്നു. കേവലം അസ്ളീലച്ചുവയുളള വാക്കുകളേ ഞാൻ വെറുപ്പോടെയാണ് കേട്ടിരുന്നത്.പകരമെനിക്ക് വേണ്ടിയിരുന്നത് നിൻറ്റെ ഊഷ്മളമായ വാക്കുകളും വാത്സല്യം തുളുബുന്ന തലോടലുകളുമായിരുന്നു. നിനക്കതു വശമില്ലായിരുന്നു.എന്നെ അഭിസാരികയായെണ്ണിയതുകൊണ്ടാവാം ഒച്ച കേൾക്കാനും എന്നേ കാണാനുമുളള ഒടുങ്ങാത്ത കാമുകൻറ്റെ മോഹവും ചേതോ വികാരങ്ങളും നിനക്കന്യമായത്. മോഹിപ്പിക്കുന്ന ശരീരഭാഷ മാത്രമായിരുന്നു നിന്നിലുളള ഗുണമെന്നെനിക്കുതോന്നി. നിന്നെകണ്ടുമുട്ടിയ അഭിശപ്തമുഹൂർത്ഥത്തെ ഞാൻ ശപിക്കുന്നു.ഒന്നും മറക്കാനാവാതെകത്തുന്ന അഭിവാഞ്ചകളേ പ്രണയത്തേ അടക്കാൻ പാടുപെടേണ്ടിവന്നതും, നിന്നേ കണ്ടുമുട്ടിയതുകൊണ്ടു മാത്രമാണ്. ഇനി ഞാൻ മടങ്ങട്ടെ കാലാന്തരങ്ങളായി ചാർത്തിക്കിട്ടിയ വഞ്ചകി എന്ന പേരുമായി, ശരിയല്ലാത്തവളായി

No comments:
Post a Comment