Monday, September 21, 2015

.......അവൾ വിവാഹിതയായിരുന്നു.....

     .... അവൾ വിവാഹിതയായിരുന്നു ....

അതുതന്നെയാണ് അവനിലേക്കടുക്കാൻ പ്രേരിപ്പിച്ച ഘടകവും. പുലർച്ചെ ഉണർന്ന് വീട്ടു ജോലികളെല്ലാം ഒരു വിധം ഒതുക്കി. കിട്ടുന്ന പണം കളളു ഷാപ്പിലും വേശ്യാഗൃഹത്തിലും നിക്ഷേപിച്ച് കൈയ്യിലേ പണം തീരുബോൾ മാത്രം വീട്ടിൽ വരുന്ന ഭർത്താവ്.  അവളുടെ മുൻപിൽ കൈനീട്ടി . അയൽപക്കമറിയാതിരിക്കാൻ ആ കൈയ്യിൽ പണം വച്ചുകൊടുക്കുബോഴും മനസിൽ മാസം എങ്ങനെ കഴിയും എന്ന ചിന്ത അലട്ടി. ഭക്ഷണം കഴിച്ചു എന്നു വരുത്തി ഒരുങ്ങിയും ഒരുങ്ങാതെയും ഓഫിസിലേയ്ക്കോടി, കുന്നോളം കൂടിക്കിടക്കുന്ന ഫയലുകളുടെ ഇടയിൽ നടുവു നിവർത്താൻ പോലും സമയം കിട്ടാതെ. വൈകി തിരികെയെത്തി വൈകിട്ടത്തേക്കു വേണ്ടതൊക്കെ ഒരുക്കി.  വീടൊതുക്കുബോൾ ഉറക്കാത്ത കാലുമായി കയറിവരുന്ന ഭർത്താവിന്റെ പ്രകടനം. മദ്യത്തിന്റെ മണമുളള രാവുകളേ അവൾ ഭയന്നു. ക്ഷമയുടേയും സഹനത്തിന്റേയും നെല്ലിപ്പലകയോളമെത്തിനിൽക്കുന്ന ജീവിതാനുഭവം. ആദ്യനാളുകളിൽ അതൊന്നും കാര്യമാക്കിയിരുന്നില്ല  എന്നതാണ് വാസ്തവം. പോകെപ്പോകെ  ആ അഹങ്കാരവും ആധിപത്യവും അവളുടെ വെറുപ്പിനാഴം കൂട്ടി.ഒരിറ്റു സ്നേഹത്തിനും കരുതലിനും മനസ് വല്ലാതെ കൊതിച്ചു.

അവൾ  സ്വപ്നംകണ്ട ആജീവിതം ഒരിക്കലും തിരികെ വരില്ല എന്നതിരിച്ചറിവ്, സ്നേഹത്തിനുവേണ്ടിയുളള ദാഹം.എല്ലാം  അവനിലേക്കടുക്കാനുളള തീരുമാനത്തിന് ധൈര്യം പകർന്നു. അവനവൾക്കു കാമദേവനായി അവന്റെ നോട്ടം അവളെ കൊത്തിവലിക്കുന്നതായിത്തോന്നി. അതൊരായിരം പുഷ്പ ബാണമായി അവളുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി. സുഖമുളള നോവുകൊണ്ടവൾ പുളഞ്ഞു. അവൾ അവളല്ലാതായി. അവസ്ഥയും ചുറ്റുപാടും മറന്നു. അവനുവേണ്ടി ദാഹിച്ചു . കാത്തിരിക്കുകയായിരുന്ന അവനതറിഞ്ഞു  അവളവന്റേതായി അവരൊന്നായി. പാപബോധം അലട്ടിയില്ല. തെറ്റുകളെ ശരിയാക്കുന്ന മനസിന്റെ ജാലവിദ്യ, കുറ്റബോദം ഒളിച്ചോടി. അനുഭൂതിയുടെ അഗാധതയിലേക്ക് ഊളിയിട്ടു. അവൻ നിദ്രവിട്ടുണർന്നു നാടറിഞ്ഞു പിന്നെ വീടറിഞ്ഞു.
പരപുരുഷബന്തമാരോപിക്കപ്പെട്ടവൾ. ഭർത്താവുപേക്ഷിച്ചു. വീടുപേക്ഷിച്ചു. അവനു ബോധമുദിച്ചു. തെറ്റ് തെറ്റ് എന്ന് അവൻ മന്ത്രിച്ചു.അവൾ അവന് ദുർനടപ്പുകാരിയായി. അവനും അവൾക്കന്യനായി. അവൻ നിഷ്കളങ്കന്റെ കുപ്പായമണിഞ്ഞു. വയോദികർ അവനു ഹോശന്ന പാടി. ആണത്തമുളളവൻ, ആണാണവൻ, ഒരു സ്ത്രീയിൽ തൃപ്തനാകാൻ കഴിയില്ല. പല സ്ത്രീകളേ പ്രാപിക്കാം.പര സ്ത്രീ ബന്തം അതലിഖിതനിയമം.അമ്മൂമ്മമാരും അതു ശരി വച്ചു,

ഒളിഞ്ഞുകേട്ട കൊച്ചുമകനൊരു സംശയം  പരസ്ത്രീ ആരായിരിക്കണം. എവിടുന്നു തപ്പാം. അന്യന്റെ ഭാര്യ? അവിവാഹിത? പത്താം തരത്തിലെ പിൻബഞ്ചുകാരൻ ഗൂഗിളിന്റെ ഗുണനപ്പുറങ്ങളുടേയും സങ്കലന പട്ടികയുടേയും ആരാധകൻ ഒളിഞ്ഞു നോട്ടത്തിലഗ്രഗണ്യൻ.പുതു തലമുറയുടെ പ്രതീകം സംശയം സ്വാഭാവികം. സ്ത്രീകൾ അവനെ കൂട്ടത്തോടെ ആക്രമിച്ചു.. ഉത്തരം കിട്ടാത്തതിൽ കുണ്ഠിതം. നിരാശ മാറ്റാൻ ഗൂഗിളിലഭയം തേടി. പലസ്ത്രീ ബാന്തവമാകാമെന്ന ഓർമപ്പെടുത്തൽ  ഒരു സമാധാനമണ്ഡലത്തിലേക്കെറിയപ്പെട്ടു. ഒരാളുടെ മുഖം തന്നെ ആജീവനാന്തം ചിന്താതീതം. താലികെട്ടി ബോറടിക്കട്ടെ. എന്നാത്മഗതം

വിവാഹിതകളുടെ അസഹിഷ്ണുത, അരാചകത്വം. തങ്ങൾക്കന്യമായത് ആരും അനുഭവിക്കണ്ട എന്ന ദുശാഠ്യം. അതോ ആവോളമാസ്വദിക്കുന്നതിന്റെ ഗർവോ, അവളിൽ തീമഴ വർഷിച്ചു. പുലഭ്യം പറഞ്ഞു. ആണിനെ കറക്കിയെടുക്കുന്നവൾ. 'അമ്മാ ആണല്ലേ പെണ്ണിനേ കറക്കുന്നത്.'പുത്രിയുടെ സംശയം. പ്രായമായവർ സംസാരിക്കുന്നിടത്ത് നിനക്കെന്താടീ കാര്യം, പൊക്കോ അവിടുന്ന്, അസത്തേ. ഉത്തരം മുട്ടുബോഴുളള കൊഞ്ഞനം കുത്ത്.
അനാധികാലംതൊട്ടേ പിൻതുടരുന്ന ചെപ്പടിവിദ്യ അനുവധനീയം. എന്റെ സ്കൂളിലങ്ങനാ ചെക്കൻമാരാ കറക്കൻമാർ കിറുക്കൻമാർ. കുറുബത്തി നാക്കുനീട്ടി.

അവൾ അവർക്കഭിസാരികയായി, അവനോ ദൈവപുത്രനായി  വിമോചിതനായി വിരാചിച്ചു. . കുറ്റം അവളുടേതു മാത്രമാകുന്നു. ഇതാഭാസം വിരോധാഭാസം  ചോദ്യം ചെയ്യപ്പെടേണ്ടത്. അരു ചോദ്യം ചെയ്യാൻ.. നാട്ടുകൂട്ടം, ആണുങ്ങൾ കവലകൾ തോറും കൂടി. അവൻ നായകനായി. അഭിനന്ദനങ്ങൾക്കൊണ്ടു മൂടി, ശിഷ്യത്വം സ്വീഹരിച്ചു.പയറ്റിയ അടവുകൾക്കായി കാതോർത്തു. പൊതു ജനമദ്ധ്യത്തിൽ സദാചാരവാദികളായി. രഹസ്യമായിരക്ഷകർത്താക്കളായി. സഹായങ്ങൾ പ്രഖ്യാപിച്ചു. ,  കുറുക്കൻ ഒരിയിടാൻ പോലും മടിക്കുന്ന കറുത്തപക്ഷത്തിലെ ഇരുണ്ട രാവുകളേ  സ്വപ്നം കണ്ടു. ഏറുകണ്ണും കടക്കണ്ണും എറിഞ്ഞു.

അവൾ പെണ്ണ്  അഭിനവ വനിത വിദ്യാസംബന്ന, പ്രണയിനി  പെണ്ണിന്റെ വ്യക്തിത്വത്തിനും  അവളുടെ പ്രണയത്തിനും വിലകല്പിക്കാത്ത, അവളെ മനസിലാക്കാത്ത മാംസത്തിനു മാത്രം വിലയിടുന്ന ആണും പെണ്ണും കെട്ടവരുടെ, മുൻപിൽ അടിയറവുപറയാൻ തയ്യാറല്ലാത്തവൾ. ആൺതുണയില്ലാതെ ജീവിക്കാൻ തന്റേടമുളളവൾ. ജീവിച്ചതും അങ്ങനെയായിരുന്നല്ലൊ അന്തിക്കൂട്ടിനു മാത്രമായൊരാൺതുണ , അതിനി ആവശ്യമില്ല. തീരുമാനം ഉറച്ചതായി. അവൾ മുളകുപൊടിയും സെയ്ഫ്റ്റിപ്പിന്നും കൈയ്യിൽകരുതി. വെട്ടുകത്തിക്ക് തലയിണയുടെ അടിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി

 നാട്ടുകൂട്ടത്തിനിടയിൽ ഒരാളുടെ സംശയം ബാക്കിയായി. 'എങ്കിൽ എന്റെ ഭാര്യ പതിവ്രതയാവണം എന്ന സങ്കൽപം ബാലിശം'. അവരതേറ്റുപാടി ബാലിശം ..ബാലിശം .. അത് ആയിരം തലയുളള കാളസർപ്പമായി ഫണം വിടർത്തി . കാളകൂട വിഷമായി മനസുകളിലേക്ക് പടർന്നു.

Wednesday, September 16, 2015

---ജീവിതം--

പച്ചയായ ജീവിത യാഥാർത്യങ്ങളുടെ
നടുവിൽ കിടന്നൂർദ്ധ്വശ്വാസം
വലിക്കാൻ വിധിക്കപ്പെട്ടവൻ, മർത്യൻ.
എന്നിട്ടുമെപ്പോഴും ഫാൻറ്റസിയുടെ
മിഥ്യാലോകത്തേയ്ക്ക്
ഒരു മീവൽ പക്ഷിയേപ്പോലെ
ചിറകടിച്ചുയരുന്നൂ മർത്യമനസ്.
ധനകാര്യസ്ഥാപനം സ്വന്തമായ് കണ്ടിട്ട്
കിട്ടിയതെല്ലാം തിട്ടമായ് കൈപ്പറ്റി
ആർഭാടമെത്രയോ അത്രയും കാണിച്ച്
പൊടിയും, പുകയും നിറമുളള വെളളവും
മതിവരാതടിച്ചിട്ട് കാറ്റിൻറ്റെ ചിറകേറി
പറന്നു പറന്നങ്ങ് മേഘങ്ങൾക്കപ്പുറംമേലോട്ടു
പോകുബോൾ
നേരായ നേരറിവിൻ
യാഥാർത്യത്തിൻ വാൾ മുനയാൽ
മിത്ഥ്യ തൻ ചിറകറ്റ് താഴേയ്ക്കു പതിക്കുബോൾ,
ഉണരുന്നൂ ബുദ്ധി,അറിവ്, വിവേകം.
സമയവും കാലവുമെത്ര കഴിഞ്ഞുപോയ്
ഇനി ഒന്നു ജയിച്ചു ജീവീച്ചു മുന്നേറാൻ കഴിയാത്ത
വിധം.
യൗവ്വനവും ബാക്കിവയ്ക്കാതെ
ഇന്നുമാച്ചുഴിയിൽ കിടന്നു വട്ടംകറങ്ങുന്നൂ
മരണം പോലും കൈ വെടിഞ്ഞങ്ങനെ.

                                                        റോസ്

സത്യവാഗ്മൂലം

--സത്യവാഗ്മുലം---

നീ എന്നെ വില തന്നു വാങ്ങിയതായിരുന്നു
എന്നെ നിന്റെ അടിമയാക്കുമെന്നു ഭയന്നു
ഞാൻ നിന്നോടെന്നും  കലഹിച്ചുകൊണ്ടിരുന്നു.

നിന്നെ എന്റെ സ്വന്തം ആക്കിയതാണ്
നീ എൻറ്റേതു മാത്രമായിരുന്നു
നീ എനിക്കു വിലയില്ലാത്തവളായി.

നീ എന്റെ എല്ലാ കാര്യങ്ങളും നോക്കി
ഒരു കുഞ്ഞിനെ പ്പോലെ ശിശ്രൂഷിച്ചു
എനിക്കുനിന്നോടു പുച്ഛമായിരുന്നു.

എപ്പോഴും  ജോലിയിൽ മുഴുകിയിരുന്നു
നിനക്ക് വിയർപ്പിൻറ്റെ ഗന്ധമായിരുന്നു
അടുത്തു വരാനേ തോന്നിയില്ല.

എന്നും കുപ്പായം മുഷിഞ്ഞിരുന്നു
നീ അണിഞ്ഞൊരുങ്ങി നടന്നതേ ഇല്ല
ഒരിക്കലും സ്നേഹം തോന്നിയില്ല.

നി എപ്പോഴും പരിതപിച്ചുകൊണ്ടിരുന്നു
പരാതി  മാത്രമേ നീ എന്നോടു പറഞ്ഞുളളൂ
നിന്നെ വല്ലാതെ വെറുത്തുപോയി.

വീടിൻറ്റെ ഏതു കോണിലും നീ ഉണ്ടയിരുന്നു
അതുകൊണ്ടെനിക്ക് വിരക്തി തോന്നി
പുതുമക്കുവേണ്ടി ആഗ്രഹിച്ചു.

അവൾ  ഒരു മാലാഖയേപ്പോലെ വന്നു.
സൗന്ദര്യത്തിലും നോക്കിലും വാക്കിലും,
ഞാൻ മതിമറന്നു ചുറ്റുപാടുകൾ മറന്നു.

സൗരഭ്യം പരത്തുന്ന മേനിയഴകും,
തേനൊലിക്കും കിന്നാരവും മാന്ത്രിക
സ്പർശനവും എനിക്കു ലഹരിയായി

അതിനാലാണവളിലേയ്ക്കടുത്തത്
അതിനാൽ ഞാനവളെ ഏറെ വിലമതിച്ചു
ഞാൻ അടിമയി അവളോ മന്ത്രവാദിനിയും.

Saturday, September 12, 2015

സൗന്ദര്യ സ്ങ്കൽപം

സൗന്ദര്യത്തിൽ കാര്യമില്ല എന്നു വാദിക്കുന്നതിൽ വാസ്തവമുണ്ടോ?

 ആവോ,  എവിടെയും സൗന്ദര്യത്തിനു കൂടുതൽ പരിഗണനകൊടുക്കുന്നതു കണ്ടിട്ടുണ്ട്. സൗന്ദര്യമെന്നുവച്ചാൽ കാണുന്നവൻറ്റെ കണ്ണിലാണ് സൗന്ദര്യം അങ്ങനെ ഒരു സൗന്ദര്യം തോന്നാത്തയാളെ ആരും ഗൗനിക്കുമെന്നു തോന്നുന്നില്ല വിവാഹക്കബോളത്തിൽ സൗന്ദര്യം അത്യാവശ്യവുമാണ്. എത്രകറുത്തവനായാലും വെളുത്തപെണ്ണിനെ മോഹിക്കും,ഞാൻ കറുത്തതല്ലേ അവളെങ്കിലും വെളുത്തിരിക്കണംഎങ്കിലേ മക്കൾക്കു കളറുണ്ടാവൂ എന്ന ന്യായമാവും പറയാനുണ്ടാവുക. വെളുത്ത ചെറുക്കന് കറുത്തപെണ്ണ് ഛെ! ഒരിക്കലും പാടില്ല ഇനി കെട്ടിയാൽ തന്നെ കൂടെ കൊണ്ടുനടക്കാനൊരു വൈക്ളബ്യം. ഒരു ചെറിയ അംശം മാത്രം ഇതിനു വിരുദ്ധമായി പ്രവൃത്തിക്കുന്നു. വലിയ ശതമാനവും പ്രതികൂലമായി സംസാരിക്കുകയും അനുകൂലമായി പ്രവൃത്തിക്കുകയും ചെയ്യും.

കണ്ടിട്ടില്ലേ ചിലകത്തുന്ന സൗന്ദര്യത്തേ,ആത്മവിശ്വാസമില്ലാത്തപോലെ കുറേ കൂടുതൽ എക്സ്ട്രാ ഫിറ്റിങ്സിനേയും ചായക്കൂട്ടുകളേയും കൂട്ടുപിടിക്കുന്നവരെ, ആ മാദക സൗന്ദര്യത്തെ കാണുബോൾ ചുണ്ടൊന്നു കടിച്ച് കണ്ണു ചെറുതായൊന്നു ചുരുക്കിഉളളിലിളകിമറിയുന്ന വികാരത്തെ അമർത്താനെന്നോണം നാക്ക് പല്ലുകൾക്കിടയിൽ വച്ച് മെല്ലെ അമക്കിചെറുതായൊന്നു വേദനിപ്പിക്കും. അപ്പോൾ അവരുടെ ശിരസിൽ രണ്ടു കൊബും കുർത്ത ദൃംഷ്ടങ്ങളും ഇറങ്ങി വരുന്നനതായി ത്തോന്നും. ആ സൗന്ദര്യത്തെ സ്വന്തമാക്കാനാഗ്രഹിക്കും, ഒരഥിതിയേപ്പോലെ മാത്രം.ആഥിധേയത്വം ഇഷ്ടമാണ് ഒരു ദിവസത്തേയ്ക്കായതുകൊണ്ട്. ചുരുക്കം ചിലർ ഈ മാദകസുന്ദരിമാരുടെ ആരാധകരാണ്. ചിലർ ഭാര്യ
അടുത്തുണ്ടങ്കിലും അവരെ കണ്ടാൽ നോക്കിയിരുന്നു വെളളമിറക്കും. എങ്ങനെ തെറ്റു പറയാനാകും.എല്ലാജീവികൾക്കും ഉളള വിശപ്പുപോലുളള അവസ്ഥ, ആഹാരത്തിൻറ്റെ മണം മൂക്കിലടിക്കുബോൾ വല്ലാതങ്ങു വിശന്നുപോകും എന്നു പറയുന്ന പോലെ. എന്നു വച്ച് അന്യൻറ്റെ അടുക്കളയിൽ അതിക്രമിച്ചുകയറി ആഹാരം എടുക്കാൻ മുതിരാറില്ല
ആരും. പെണ്ണിൻറ്റെ കാര്യത്തിൽ എതിർ ചിന്താഗതിയാണ് കാണ്ടു വരുന്നത് ഏതു പെണ്ണും  പൊതുസ്വത്താണന്ന ചിന്ത പഞ്ചായത്തു കിണറിൽ നിന്ന്
വെളളം കോരിക്കുടിക്കുന്നവൻറ്റെ മാനസികാവസ്ഥ..അരോചകമാകാത്ത സൗന്ദര്യാസ്വാദനമാകാം, അവകാശമില്ലാത്തവയെ കൈയ്യേറ്റം ചെയ്യാൻ പാടില്ല.

    ഇനി ചില പെൺകുട്ടികളുണ്ട്, കറുപ്പും, വെളുപ്പും, ഇരുനിറവും ഒക്കെ ഉളളവർ  ജീൻസായാലും സാരിയായാലും ചുരിധാറായാലും ചേർച്ചയുളളത് തിരഞ്ഞെടുത്ത് എതു വസ്ത്രവും ലാളിത്യത്തോടെ ധക്കുന്നവർ. അവരുടെ മുഖത്തുനിന്നു കണ്ണു പറിക്കാൻ തോന്നുകേല. നോക്കുന്ന വ്യക്തി മാലാഖയായി മാറുന്ന നിമിഷം. പരിസരംപോലും മറന്ന് നോക്കിയിരുന്നുപോകും. സ്വന്തമാക്കാൻ വല്ലാതങ്ങാശിക്കും  എൻറ്റെ അഭിപ്രായത്തിൽ സൗന്ദര്യം ഒരു സങ്കൽപമാണ്. ഓരോരുത്തർക്കും ഓരോ സങ്കൽപ്പം. ചിലർ ലാളിത്യമിഷ്ടപ്പെടുബോൾ മറ്റു ചിലർകത്തുന്ന സൗന്ദര്യത്തേയും ഫാഷനേയും ഇഷ്ടപ്പെടുന്നു.സൗന്ദര്യത്തിൽ കാര്യമില്ലങ്കിൽ പെണ്ണുകാണലിൻറ്റെ ആവശ്യംതന്നെ വേണ്ടിവരില്ല.
ഇനി വിവാഹം ആഗ്രഹിക്കുന്നില്ലങ്കിൽതന്നെ സമൂഹത്തിൽ ജീവിക്കാൻ ആത്മവിശ്വാസം ആവശ്യമാണ്, അതിന് മുഖശ്രീ ഒത്തിരീ സഹായിക്കും. കറുത്തതായാലും വെളുത്തതായാലും.മനസിൻറ്റെ സൗന്ദര്യമാണ് മുഖത്ത്
പ്രതിഭലിക്കുന്ന ശ്രീത്വം. എല്ലാ സൽഗുണങ്ങളും ചേർന്ന്
പൂർണരായാരും ജനിക്കുന്നില്ല. എങ്കിലും സത്ഗുണങ്ങൾ ശീലിക്കുക. ഫെയർ അൻഡ് ലൗലിയിലും  ഗുണം ചെയ്യും.

Wednesday, September 9, 2015

കട്ടൻ പുകയില

                       കട്ടൻ പുകയില

 കോരൻ -മണ്ണു പുരണ്ട തോർത്തുമുണ്ടും പാളത്തൊപ്പിയമാണ് വേഷം. പുകയില തിന്നു ചുവന്ന പല്ലുകൾ. കൃഷിയാണു ജോലി.അതും സ്വന്തം പുരയിടത്തിൽ. ഓല മേഞ്ഞ തറ ചാണകം മെഴുകിയ ഒരു കൊച്ചു വീടും സ്വന്തമായുണ്ട്. അവിടങ്ങനെ സന്തോഷവാനായി ഉളളതുകൊണ്ടു തൃപ്തിയോടെ  വാണിരുന്ന കാലം, ഒരുദിവസം കോരനേ തബ്രാൻ വീട്ടിലേയ്ക് വിളിപ്പിച്ചു ഉളളിലൊരല്പം അങ്കലാപ്പോടെ കോരൻ തബ്രാൻറ്റെ മുൻപിൽ താണുവണങ്ങി നിന്നു തബ്രാൻ ഒരുകെട്ടു കട്ടൻ പുകയില കോരൻറ്റെ കൈകളിലേയ്ക്കീട്ടുകൊടുത്തു കോരനു പെരുത്ത സന്തോഷമായി. പകരം തബ്രാൻ കോരനേക്കൊണ്ട് കുറച്ചു പേപ്പറിൽ പെരുവിരലിൽ മഷി മുക്കി പറ്റിച്ചു. പിന്നീടു കോരൻ സ്വന്തം പുരയിടം കണ്ടിട്ടുകൂടിയില്ല . ഇപ്പോൾ  കോരൻറ്റെ പുരയിടം തബ്രാൻറ്റെ കൈവശമാണ്. അതെങ്ങനെ സംഭവിച്ചൂന്നുചോദിച്ചാൽ കോരൻ കൈമലർത്തും.എന്നിട്ട് തലയിൽ കൈവച്ച് കുത്തിയിരിക്കും. ഇപ്പോ  കോരനു കിടപ്പാടമില്ല കൃഷിചെയ്യാൻ ഭൂമിയില്ല. കാടു സംരക്ഷിക്കുന്ന ഏമാൻമാർ കോരൻമാരുടെ സാമ്രാജ്യമായിരുന്ന വനത്തിലേയ്ക്ക്   കയറ്റാതായി. വനവിഭവങ്ങളും സംഭരിക്കാൻ പറ്റാതായതോടെ കോരൻറ്റെ  കുടി  പട്ടിണിയായി.  ഭോഷകക്കുറവു കാരണം നവജാത  ശിശുക്കളും മരണത്തേവരിച്ചുകൊണ്ടിരിക്കുന്നു, രക്ഷപെടുന്നവർ  വെറും അസ്ഥിപഞ്ചരങ്ങളായി.  സംഘടിതരല്ലാത്ത ഈനാടിൻറ്റെ ശരിയായ അവകാശികളേ  മൃഗങ്ങളേക്കാൾ നികൃഷ്ടരായിക്കണ്ടു അതെന്നും അങ്ങനെയായിരുന്നല്ലൊ അധിനിവേശക്കാർ ഭൂമി കൈയ്യേറുബോൾ  അവിടുളള ജനങ്ങളെ അവരുടെ ആദിത്യമര്യാദയെ മുതലെടുത്ത് അടിമകളാക്കിയിരുന്നു. എവിടേയോ മരിച്ച കുഞ്ഞിനുവേണ്ടി കണ്ണീരൊഴുക്കി  ശബ്ദമുയർത്തിയപ്പോൾ  സ്വന്തം  നാട്ടിൽ മരിച്ചുവീഴുന്ന  കുഞ്ഞുങ്ങളേ കാണാതെപോകുന്ന വിരോധാഭാസം.

     കോരനു സഹികെട്ടു പലതരം സമരങ്ങൾ കണ്ടുകൊതിമൂത്ത കോരൻ അവസാനം തീരുമാനിച്ചു ഒരു സമര മങ്ങു ചെയ്തേക്കാമെന്ന്.അതിനായി കോരൻ വണ്ടി കയറി അങ്ങു തലസ്ഥാനത്തേക്ക്. അങ്ങനെ കോരനും തുടങ്ങി ഒരു സമരം ചുമ്മാ സമരമല്ല, കുത്തിയിരിപ്പു സമരം.കൊതുകിനേം ഈച്ചേം ആട്ടി.കോരനിരുന്നു അങ്ങു നിയമസഭാകാര്യാലയത്തിൻറ്റെ പടിക്കൽ .ദിവസങ്ങളും മാസങ്ങളും കടന്നുപോയി കോരൻറ്റെ ഇരിപ്പു കണ്ട് ജനസേവകർ പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു നമ്മളിതെത്രകണ്ടതാ, കോരൻ വിഷണ്ണനായി.

 ഇതു കണ്ടു മനസലിഞ്ഞ് ചോരത്തിളപ്പിൻറ്റെ പിൻബലത്തിൽ വേണ്ടാത്തിടത്തെല്ലാം  കേറി ഇടപെടുന്ന കുറച്ചു കുരുത്തം കെട്ട കോളേജു കുട്ടികൾ കോരനു പിൻതുണയുമായിവന്നു , കോരൻറ്റെ മുന്നിലണിനിരന്നു, യേശുക്രിസ്തു ശിഷ്യരുടെ കാലു കഴുകിയപോലെ അവരും കഴുകി കോരൻറ്റെ കല് .  അത്രയും കാലം കാണാതിരുന്ന മീഡിയാക്കുട്ടികൾ ഉണർന്നു, ചാനലുകരും കോരനുപിൻതുണയുമായിവന്നുപക്ഷേ, കോളജുപയ്യൻമാരേപ്പറ്റിയായിരുന്നു, അവരുടെ ചർച്ച, എന്നാൽ എന്തോ അബദ്ധം പറ്റി എന്നോണം മുന്നും പിന്നും നോക്കാതെ പ്രതിപക്ഷം പ്രതികരിച്ചു, ജാഥനടത്തി, തുടങ്ങിവച്ചതുകോണ്ടും സമ്മതിദായകരേകൊണ്ട് അഡ്ജസ്റ്റുമെൻറ്റു സമരം എന്നു കേൾപ്പിക്കാതിരിക്കാനും പ്രതിപക്ഷസാമാചികരും, അണികളും നിയമസഭയിലും പുറത്തും ചില അഡ്ജസ്റ്റുമെൻറ്റ്    തടയൽ  നശീകരണം എന്നിത്യാതി അഭ്യാസപ്രകടനങ്ങളും നടത്തി.
അങ്ങനങ്ങു വിട്ടുകൊടുക്കാനും ആരേയും തൻറ്റെ തലക്കുമേലേ പറക്കാനും ഇഷ്ടപ്പെടാത്ത മുഖ്യൻ പ്രതിപക്ഷത്തേ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുംപ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ  നിരാശയുടെ പടുകുഴിയിലേയ്ക്ക് തളളിയിട്ടുകൊണ്ടും ഒരമിട്ടു പൊട്ടിച്ചു കോരന്  ഒരുഹെക്ടറു ഭൂമിയല്ല പിന്നെയോ, പത്തേക്കറ് കൃഷിഭൂമി അനുവദിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു.അതുപോരാഞ്ഞ് കോരൻമാരുടെ ഉന്നമനത്തിന് (അണികളുടെ ഉന്നമനത്തിനായി) കോടി കൾ ഖജനാവിൽ നിന്നു വകയിരുത്തി, .കോരൻമാർക്കു തന്തോയമായി.''ഏങ്കളും ലച്ചാതിപതിയായേ'' എന്ന് ആത്മഗതം മൊഴിഞ്ഞു, അണികളുടെ മനസിൽ ലഡു പൊട്ടി.അണികൾ കുടുംബബജറ്റ് തയ്യാറാക്കി. കോരൻമാരുടെ പണം ഖജനാവിൽ നിന്നും ഒഴുകിക്കൊണ്ടേ ഇരുന്നു അണികൾക്ക് സാബത്തികലാഭവും കോരൻറ്റെ കുബിളിലെ കഞ്ഞിക്ക്മാറ്റമില്ലാതെയും തുടർന്നു.പിന്നെയും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അടുത്ത  ഇലക്കഷൻ മുന്നിൽ  കണ്ട്  കോരനു ഭൂമി അനുവദിച്ചു,  

ആദിവാസി  വനവാസിയാ,യായതുകൊണ്ടും പുരാവസ്തു ആയതുകൊണ്ടും അങ്ങനെതന്നെ നിലനിർത്തി സംരക്ഷിക്കേണ്ടതിൻറ്റെ ആവശ്യകഥ മനസിലാക്കിയതുകൊണ്ടും ഒരിക്കലും പുരോഗമനത്തേപറ്റിചിന്തിക്കാൻ പാടില്ല എന്നു പറയാതെ പറഞ്ഞു വയ്ക്കും പോലെ വനത്തിനോടു ചേർന്ന് ആനകളുടെ വിഹാര കേന്ദ്രത്തിൽതന്നെ കോരനു ഭൂമി അനുവദിച്ചു. കോരൻ ആദ്യം ഒന്നന്താളിച്ചെങ്കിലും ഏറുമാടത്തിൽ കഴിച്ചു കൂട്ടാമെന്നു ചിന്തിച്ചു. ഉണ്ടായിരുന്ന മരത്തിൽ ഒരുമാടം കെട്ടി, അതിൽ താമസമാക്കി

നേരം പുലർന്ന് ഒരുകൈകോട്ടുമെടുത്ത് കോരൻ തൻറ്റെ ഏറുമാടത്തിൽ നിന്നും താഴെയിറങ്ങി , ആദ്യം കപ്പനടാം, കോരൻ ചിന്തിച്ചു .കൈക്കോട്ടെടുത്ത് ആഞ്ഞുവെട്ടി ഒന്നു വെട്ടി രണ്ടുവെട്ടി മൂന്നാമത്തെകെളക്ക് ക്ടിംങ്... കൈക്കോട്ടെന്തിലോ തടഞ്ഞു. ഒന്നുകൂടെ കിളച്ചു, ഇല്ല താഴുന്നില്ല ആ ഒച്ച തന്നെ  വിണ്ടും. സൂക്ഷിച്ചു നോക്കി പാറക്കല്ലാണ് മുട്ടൻ പാറക്കല്ല്.അതങ്ങനെ പരന്നു കിടക്കുന്നു പോരാഞ്ഞിട്ട് കുന്നും, അടുത്ത പ്രദേശത്തങ്ങും വെളളമവുമില്ല.

വാർത്തകൾക്കു വേണ്ടി പരക്കം പാഞ്ഞു നടന്ന ചാനലുകാർ കാര്യം മണത്തറിഞ്ഞു അവർ ഓടിയെത്തി. കോരനേ കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നും കിളക്കുന്ന പടവും,പാറമേൽ തൂബാകൊളളുന്ന ഒച്ചയും, കോരൻറ്റെ മിണ്ടലും പറയലും എടുത്ത് നേരേ മുഖ്യൻറ്റെ അടുത്തേയ്ക്കോടി. മുഖ്യനോട് ചോദ്യശരങ്ങളെറിഞ്ഞു. ഒരു കുലുക്കവുമില്ലാതെ എല്ലാം  കണ്ണടച്ചിരുട്ടാക്കുന്ന മുഖ്യൻ അപ്പോഴും മൊഴിഞ്ഞു, 'ഇല്ല അതിനുതക്കതായിട്ടൊനും ഇവിടെ  സംഭവിച്ചിട്ടില്ല.പത്തേക്കറു ഭൂമികൊടുക്കാമെന്നു പറഞ്ഞു ഞാനെൻറ്റെ വാക്കു പാലിച്ചു, പിന്നെ, അതു പാറയേയല്ല പാറപോലുളള  നല്ല ഒന്നാംതരം മണ്ണാ' . സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന മോഹനവാഗ്ദാനവുമായി വന്നവരുടെ അടുത്തു പരാതിയുമായി ചെന്നപോൾ ആഹാരത്തിനു പകരം മൂന്നുനേരം യോഗക്ക് കുറികച്ചുകൊടുത്ത് അവരും തലയൂരി. കോരൻ എല്ലാം മനസിലാക്കിയിട്ടെന്നപോലെ തലക്കു കൈയ്യും കൊടുത് പിന്നേയും കുത്തിയിരുന്നു. പ്രതിപക്ഷത്തിന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒരു തുറുപ്പു ചിട്ടു കിട്ടിയ  സന്തോഷത്തോടെ അവരുടെ  മാളത്തിലേക്ക് പോയി. തബ്രാൻ വീണ്ടും ചന്തക്കു പോയി കട്ടൻ പൊകല  വാങ്ങാൻ, പോകുബോൾ പാറമട മുതലാളിയാകുന്ന സ്വപ്നം കണുന്നുണ്ടായിരുന്നു

                     കഥ അവസാനിക്കുന്നില്ല...

Tuesday, September 8, 2015

ഉദാത്തമായ സൃഷ്ടികൾ കണ്ടും കേട്ടും അറിഞ്ഞതിൽനിന്നും മാത്രമല്ല, തീവ്രാനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്തവകൂടിയാണ്. സൃഷ്ടികർമം നടക്കുബോൾ അനുഭൂതി മാത്രമല്ല തീവ്രമായ നോവും ഉണ്ടാകാറുണ്ടല്ലൊ. 

Saturday, September 5, 2015

ഒരു സ്വാർത്ഥ ചിന്ത

           

തെറ്റുചെയ്യുന്നതു രണ്ടാളുമെങ്കിലും
ശിക്ഷയേൽക്കുന്നതു സ്ത്രീമാത്രമാണെന്നും
ആൺകോയ്മ താണ്ഡവമാടുന്ന ഭൂമിയിൽ
ഈക്കാട്ടുനിതിയോ കൊഞ്ഞനം കുത്തുന്നു.

അച്ചനില്ലാതെ കുരുക്കില്ലൊരുണ്ണിയും
അച്ഛനില്ലാത്തവനായെന്നുദരത്തിൽ
അറിയുന്നു നിൻ ചലനമതൊരനുഭൂതിയായ്,
ഉപേക്ഷികില്ലുണ്ണീ നിന്നച്ഛനെപ്പോലവേ.

വയറൊളിക്കാനാകില്ലെനിക്കിനി
നാടറിയും മാസങ്ങൾ കഴിയവേ പിന്നെ
അപമാനാഗ്നിയിൽ വെന്തുരുകും
പിഴച്ചവളെന്നവരട്ടഹസിച്ചീടും

അച്ഛനില്ലാത്തോനെന്ന പേരെടുത്തീടുവാൻ
കാരണമാക്കിയതമ്മതൻ ദോഷമെങ്കിലും
കാണേണം നിന്നുടെയാ പൊൻമുഖം
മതൊരമ്മതൻ ചാരിതാർതഥ്യമോടവേ.

കലികാലക്കോമരംകലിതുളളിയാടുന്ന
ഭൂമിയിലേക്കു ഞാൻ നിന്നേ ക്ഷണിക്കുന്നു
പോകേണ്ടതുണ്ടു നമുക്കൊരുപാടു ദൂര
മതുതാങ്ങുവാനിളംമനസ് സജ്ജമായീടണം

സ്വാർത്ഥമാണുണ്ണീയിതമ്മയുടേയെങ്കിലും
പൊറുക്കേണമെന്നേശപിക്കാതെയൊരുനാളും.
സ്വാർത്ഥത വാണീടും ഭൂമിയിലെനിക്കിനി
നീയേയുളളൂവെന്നറിഞ്ഞീടുകോമലേ

                                        റോസ്

Friday, September 4, 2015

---ശ്രേഷ്ടപുരുഷൻ--

   

പ്രാണപ്രേയസ്വിയുടെ മനഃസമാധാനതിനും
സ്വതന്ത്രവാഴ്ച്ചക്കുംവേണ്ടിയായിരുന്നു
എൻറ്റെ വീട്ടിൽ നിന്നും എൻറ്റെ മനസിൽ
നിന്നും അവരെ ഇറക്കി വിട്ടത്.
എന്നെ ജനിപ്പിച്ച് എനിക്കു വേണ്ടി
 വാത്സല്യപ്പാൽ ചുരത്തിയ അമ്മയെയും
കൂടെപിറന്ന സഹോദരിയേയും ഞാനറിഞ്ഞത്
 അവൾ മനസിലാക്കിത്തന്നപ്പോൾ മാത്രമാണ്.
അതെ ഞാനവരെ പുറത്താക്കി
 എൻറ്റെ പ്രിയയുമോത്ത്
എനിക്ക് മനസുഖത്തോടെ രമിക്കുവാൻ.
ഇനി എൻറ്റെമകൻ എന്നെയും അവൻറ്റെ
അമ്മയേയും,സഹോദരിയേയും അറിയാൻ
അവൻറ്റെ വിവാഹം വരെ
 അവന് കാത്തിരിക്കേണ്ടി വരും.
ഒരുപടിയിറക്കത്തിന് തയ്യാറാകേണ്ടിയിരിക്കുന്ന
--ഞാൻ ശ്രേഷ്ട പുരുഷൻ, പ്രേയസിക്കുവേണ്ടി
പെറ്റമ്മയേയും സഹോദരിയേയും തളളിപ്പറഞ്ഞവൻ--

                                                --റോസ്--

Thursday, September 3, 2015

--ഭ്രാന്ത്--



ഏറ്റവും വലിയ ക്രൂരനാരാണന്നു
ചോദിച്ചാൽ അതുനീയാണ്.
ഏറ്റവും നല്ലവനാരെന്ന
ചോദ്യത്തിനുത്തരവും നീ തന്നെ.
ഏറ്റവും ഇഷ്ടപ്പെടുന്നതും
നിന്നെത്തന്നെയാണ്,
അതുകൊണ്ടുതന്നെയല്ലെ
എന്നെ വെറുക്കണമെന്ന്
നീ ആഗ്രഹിച്ചതും.
വിശ്വേത്തരപ്രണയത്തിൻറ്റെ
വിത്തെന്നിൽ പാകിയിട്ടു
മുങ്ങിയ പ്രിയ കാമുകാ നിന്നെ
ഞാൻ വെറുക്കുന്നു
അധികം പ്രണയിക്കുമെങ്ങിൽ
ഇനിയും വെറുക്കാം.
മനസിനോടു ചേർത്തു നിർത്തിയാൽ
കൂടുതൽ വെറുക്കാം.
എന്തുകൊണ്ടെന്നാൽ
നീ എൻറ്റെ പ്രാണനാകുന്നു.
അതുകൊണ്ടാണ് ഞാൻ
വെറുക്കണമെന്ന നിൻറ്റെ ആഗ്രഹം
ഈ നിബന്ധനകളിലൂടെ
സാധിച്ചു തരാം എന്നുവച്ചതും.
എന്തുകൊണ്ടാണു ഞാനീ
പ്രഹേളികയിലകപ്പെട്ടത്.
പ്രണയിച്ചു ഭ്രാന്തായതാണന്നതു
തന്നെ ഉത്തരം.

Wednesday, September 2, 2015

---സ്വപ്ന ജീവി--

പച്ചയായ ജീവിത യാഥാർത്യങ്ങളുടെ
നടുവിൽ കിടന്നൂർദ്ധ്വശ്വാസം
വലിക്കാൻ വിധിക്കപ്പെട്ടവൻ, മർത്യൻ.
എന്നിട്ടുമെപ്പോഴും ഫാൻറ്റസിയുടെ
മിഥ്യാലോകത്തേയ്ക്ക്
ഒരു മീവൽ പക്ഷിയേപ്പോലെ
ചിറകടിച്ചുയരുന്നൂ മർത്യമനസ്.
ധനകാര്യസ്ഥാപനം സ്വന്തമായ് കണ്ടിട്ട്
കിട്ടിയതെല്ലാം തിട്ടമായ് കൈപ്പറ്റി
ആർഭാടമെത്രയോ അത്രയും കാണിച്ച്
പൊടിയും, പുകയും നിറമുളള വെളളവും
മതിവരാതടിച്ചിട്ട് കാറ്റിൻറ്റെ ചിറകേറി
പറന്നു പറന്നങ്ങ് മേഘങ്ങൾക്കപ്പുറം
മേലോട്ടുപോകുബോൾ
നേരായ നേരറിവിൻ
യാഥാർത്യത്തിൻ വാൾ മുനയാൽ
മിത്ഥ്യ തൻ ചിറകറ്റ് താഴേയ്ക്കു പതിക്കുബോൾ,
ഉണരുന്നൂ ബുദ്ധി,അറിവ്, വിവേകം.
സമയവും കാലവുമെത്ര കഴിഞ്ഞുപോയ്
ഇനി ഒന്നു ജയിച്ചു ജീവീച്ചു മുന്നേറാൻ
കഴിയാത്തവിധം.
യൗവ്വനവും ബാക്കിവയ്ക്കാതെ
ഇന്നുമാച്ചുഴിയിൽ കിടന്നു വട്ടംകറങ്ങുന്നൂ
മരണം പോലും കൈ വെടിഞ്ഞങ്ങനെ.

                                                        റോസ്

Tuesday, September 1, 2015

രക്തസാക്ഷി

നീയെൻറ്റെ പ്രണയത്തെ മുളയിലേ നുളളിയാ
ചുടലക്കളത്തിലെചുടുചാരമിട്ടിട്ട്
ചുടലതാണ്ഡവമങ്ങാടിത്തിമിർക്കുന്നു.
അങ്ങനൊരു രക്തസാക്ഷിയെകൂടി
സൃഷ്ടിച്ചൊരു രക്തസാക്ഷിമണ്ഡപവും തീർത്തിട്ട്
രക്താംബരമുടുപ്പിച്ച് രക്തപുഷ്പമർപ്പിച്ച്
പിന്നെയും മിടിക്കുന്നെൻഹൃദയമിപ്പൊഴും.
ഓർമളൊരിക്കലും മറക്കില്ലതുമിപോലെ
നീറിയെന്നാത്മാവിനെദഹിപ്പിച്ചെൻ
മസ്തിഷ്കം മരിച്ചിട്ടും മരിക്കാതെ