Monday, August 17, 2015

സൃഷ്ടിയിലെ വൈകല്യം

സൃഷ്ടിയിലെ വൈകല്യമാണു ഞാൻ
എന്നെ മെനഞ്ഞ നേരം സ്രഷ്ടാവിൻറ്റെ മനസ്
കലുഷമായിരുന്നു.
എൻറ്റെ നിർഭാഗ്യം,
അതിനാലാവാം എൻറ്റെ മുഖം ഇത്രമേൽ വികൃതമായത്.
അവർ പറഞ്ഞു മനസു കൊണ്ടു ഞാനധിസുന്ദരി
തന്നെയെന്ന്.
ദേഹമാസകലം കറുത്തിരുന്നു, എൻറ്റെ മനസു കലങ്ങി.
കറുപ്പിനേഴഴകെന്നും ഉളളാലെ വെളുത്തതെന്നും
സമാധാനിപ്പിച്ചു.
അംഗവൈകല്യം ബാധിച്ചിരുന്നു, ഞാൻ വിങ്ങിപ്പോയി.
ചിന്തകളിൽ ലവലേശം വൈകല്യമില്ലന്നവർ അനുഗ്രഹിച്ചു.
സത്യമെത്ര വികൃതമാകിലും കപടതയില്ലാതെ പൂർണമായംഗീകരിക്കുന്നതും കൂടിക്കൊണ്ടാവാം
മനുഷ്യദേവൻമാരവഹേളിക്കുന്നതും
സ്വപ്നങ്ങളും നക്ഷത്രങ്ങളുംമത്ര മേൽ പ്രണയിച്ചതും.
ഞാൻ സുന്ദരിയെന്ന് അധിസുന്ദരിതന്നെ എന്നവർ
പറഞ്ഞു.
സ്വതന്ത്രയാണു ഞാൻ മനസാലേ.
അതുകൊണ്ടാണവരെന്നെ ഭാഗ്യവതി യെന്നു വിളിച്ചത്.
---റോസ്---

No comments:

Post a Comment