Saturday, August 29, 2015

ത്യാഗി


പെണ്ണുങ്ങൾ,
വെറും വിളനിലമെന്ന്
ആരോ പറഞ്ഞതപ്പാടെ
വിഴുങ്ങിയമണ്ടികൾ.
അവളുടെ ഉദരത്തിൽ
വീണു പദംവന്നിട്ടല്ലാതെ
അവൻറ്റെ വിത്തുകൾ
മുളക്കില്ലന്നറിഞ്ഞിട്ടും
വെറുതേ പാടുന്നു നീ
വിളനിലംമാത്രമെന്ന്.
അവൻ ത്യാഗി,
വിത്തു നൽകി ത്യാഗം
ചെയ്തവൻ.
വംശവൃക്ഷം
വളരണമെങ്ങിൽ
വിത്തെറിയാനവളുടെ
ഉദരം ദാനമായ്
വേണമെന്നറിഞ്ഞിട്ടും
പുച്ഛിക്കുന്നവളുടെ
ഗർഭത്തെയും
പേറ്റു നോവിനേയും എന്നിട്ടും
അവൻ പറയുന്നു
അവനു വിത്തെറിയാൻ ഒരു
വിളനിലം മാത്രമെന്ന്.
അവൻത്യാഗി
പ്രസവശാലക്കുമുൻപിൽ
പേറ്റുനോവിൽപുളയുന്നവൻ,
പിന്നുളള ദിനരാത്രങ്ങൾ
അവൻറ്റെ സന്തതിക്കു
ദാനമായ് നൽകിയിട്ട്
ഒരുപിടി തനിയെ
വായിൽ വയ്ക്കുവോളം
ഒരു താപസ്വിയാകുബോഴും
അതു കടമയെന്ന്,
എല്ലാം കടമമാത്രമെന്ന്,
കുടംബത്തിനു വേണ്ടി
ത്യാഗം ചെയ്തവൻ
അവൻ മാത്രം.
അവൻ ത്യാഗി.
--റോസ്--

No comments:

Post a Comment