നിനക്കു ജനിക്കാൻ ഗർഭപാത്രം ധാനമായ് തന്നു.
വളർത്തിയതെൻറ്റെ മനസിലായിരുന്നു, കിടത്തിയുറക്കിയ
തെൻറ്റെ നെഞ്ചിലും കണ്ണീരീലാണ് നിനക്കൂതാരാട്ടു
പാടിയത്. നിൻറ്റെ വായിലിറ്റിച്ചു തന്നത് എൻറ്റെ
രക്തം തന്നെയായിരുന്നു. നിൻറ്റെവളർച്ചയുടെ നാളുകളെ
ഞാൻ വിഭ്രാന്തിയോടെ നോക്കിനിന്നു. നീ
വയസറിയിച്ചപ്പൊൾ എൻറ്റെ ഉളളു പിടയുകയായിരുന്നു.
നിൻറ്റെ പുഞ്ചിരി എന്നെ വല്ലാതെ ഭയപ്പെടുത്തിക്ക
ൊണ്ടിരുന്നു. നിൻറ്റെ സൗന്ദര്യം എൻറ്റെ ഉൾക്കിടിലം
വർദ്ധിപ്പിക്കാനേ സഹായിച്ചുളളു.നിന്നെ കഴുകനോ
ചെന്നായയോ നോട്ടമെറിയാതിരിക്കാൻ
ഞാനെൻറ്റെ വസ്ത്രത്തിനുളളിൽ ഒളിപ്പിച്ചുവച്ചു.
സമയമായിരിക്കുന്നു നിന്നെ ഉപേക്ഷിക്കാൻ. ഇതു
ലോകനിയമമാണ് പ്രീയപ്പെട്ടവളേ, ഉപേക്ഷിച്ചേ
മതിയാകൂ.
ഇനി പ്പറയുന്നത് ഒട്ടും അക്ഷമയാകാതെ കേട്ടാലും
പ്രിയേ, എൻറ്റെ ഹൃദയം പറിച്ചെറിയുന്ന വേദനയോടെ
ഞാൻ പറയുന്നു.ഇന്നു നി ഇവിടെനിന്നും പടിയിറങ്ങും
അന്യപുരുഷൻറ്റെ കൂടെ, ഒരിക്കൽപോലും
തിരിഞ്ഞുനോക്കരുത്. ഒരു പരകായപ്രവേശത്തിനു
തയ്യാറായിക്കൊളളുക.സഹനത്തിൻറ്റെ വിരസതയുടെ
ഒറ്റപ്പെടലിൻറ്റെ പരകായപ്രവേശത്തിന്. ബന്ധങ്ങളുടെ
നൂലിഴകളറ്റ് ബന്ധനത്തിൻറ്റെ വലിയ ചങ്ങലയിൽ
തളക്കപ്പെടാൻ പോകുന്നു. നിന്നെ ലാളിച്ചു
വളർത്തിയവർ നിനക്കിനി അന്യരാണ്.നീ ജനിച്ചുവളർന്ന
നിൻറ്റെ സ്വന്തമെന്നു കരുതിയ ഭവനത്തിൽ
അന്യയേപ്പോലെ കടന്നു,വരാം.
നിൻറ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഇനി പ്രസക്തി ഏതുമില്ല
ഇനി അങ്ങോട്ടുളള ജീവിതം നൂൽപ്പാലത്തിൽക്
കൂടിയായിരിക്കും. സുഖസന്തോഷപൂർണമായ
ജീവിതത്തിൽ എത്തിയെങ്കിൽ എത്തി എന്നുപറയാം.
അത് ഭാഗ്യത്തിൽമാത്രം അധിഷ്ടിതമായിരിക്കുന്നു.
നീ ഒരുവൃത്തത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആ
വൃത്തത്തിന് എത്ര വ്യാസമാകാമെന്ന് അവനാണ്
തീരുമാനിക്കേണ്ടത്.
പ്രതിഷേധിക്കാൻ മുതിരരുത് ,നിൻറ്റെ ഒച്ച നാലു
ചുവരുകൾക്കുളളിൽ തട്ടി പ്രതിധ്വനിക്കും. ചങ്ങല
പൊട്ടിച്ചെറിയാൻ ശ്രയിക്കരുത്, പുറത്തു കടന്നാൽ
കഴുകൻ കണ്ണുകളും കഴുതപ്പുലിയുടെ ദ്രംഷ്ടങ്ങളുമായ
ി കാത്തുനിൽക്കുന്നുണ്ടാകും അവർ. നിൻറ്റെ മാനത്തിനു
വിലപേശും.പാതിവൃത്യത്തെ ചോദ്യം ചെയ്യും.
അനുകബയോടെ നോക്കുന്ന ഒരുമുഖവും ഉണ്ടാവുകയില്ല.
കാമാർദ്ധമായ കണ്ണുകൾ നിൻറ്റെ മുകളിൽ
ചുറ്റിക്കറങ്ങും. കൂർത്തുമൂർത്ത നഖങ്ങൾ നിന്നെ
റാഞ്ചിയെടുത്ത് പറന്നുയരും. അടിമയാക്കി
അടിമച്ചന്തയിൽ വിൽക്കും.
കൂടെപ്പിറന്നവരും കൈയ്യൊഴിയും.എന്നിട്ട് ,പുതിയ
അവകാശികൾ അവരേക്കൊണ്ട് നാമകരണം
ചെയ്യിക്കും, തൻറ്റേടി എന്ന്, വേശ്യയെന്ന്. എന്നിട്ട്
അവരേക്കൊണ്ട് നിങ്ങളെ വെറുപ്പിക്കും.
ഓർക്കുക നീ ആണിൻറ്റെ വെറും വാരിയെല്ലിൽനിന്നും
സൃഷ്ടിക്കപ്പെട്ടവളാണന്നും, സ്വന്തമായി
അസ്ഥിത്വമില്ലാത്തവൾ അബലയെന്നുംഅവരെണ്ണും.
എത്രമേലേ പറന്നുയർന്നാലും അവസാനം താഴെവന്നു
നിൽക്കേണ്ടിവരും ഒരാശ്രയത്തിന്.
---ഇനിത്തരില്ല ഞാനെൻറ്റെ ഗർഭപാത്രമൊരു പെൺ
പിറവിക്കായ്.--