Sunday, August 23, 2015

മലാല യൂസഫ് സായ്-വിവരണവും വിമർശനവും.


പാക്കിസ്താനിലെസ്വാത് ജില്ലയിലെ മങ്കോരയിൽ, സിയാവുധീൻ യൂസഫ്സായിയുടെ മകളായി സുന്നി ഇസ്ളാം മതത്തിൽ 1997ജൂലയ് 12 മലാല ജനിച്ചു. പിതാവ് സിയാവുധീൻ യൂസഫ്സായ്  ഖുഷാർ പബ്ളിക്ക് സ്കൂളിൻറ്റെ ഉടമയായിരുന്നു. കവിയും പോരാളിയുമായ പത്മഭൂഷൻ മലാലായി ഓഫ് മായിമന്ദിറിനോടുളള സിയാവുധിൻറ്റെ ആരാധനയാണ് മാലാലായ്ക്ക് ആ പേരിടാൻ പ്രചോദനമായത്
     2007 ൽ സ്വാത്തിൻറ്റെ നിയന്ത്രണം പിടിച്ചെടുത്ത. താലീബാൻ എന്നസംഘടന സ്വാത് വാലിയിലെ ടെലിവിഷനും സംഗീതവുംപെൺകുട്ടികളുടെ വിദ്ധ്യാഭ്യാസവും സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽപോലും നിരോധനം ഏർപ്പെടുത്തി. ഇതിനെതിരെ സംസാരിക്കാൻ മലാലയേയും പിതാവ് പ്രസ് ക്ളബിൽ കൊണ്ടുപോയി.മലാലയെ വിദ്ധ്യാഭ്യാസ അവകാശപ്രവൃത്തകയാക്കിയത്പിതാവായിരുന്നു.

 2009 ൽ ബ്രിട്ടൻറ്റെ അതീനതയിലുളള BBC മലാലായുട പിതാവിനേ സമീപിച്ച് സ്കൂളിലെ ഏതെങ്കിലും കുട്ടിയെക്കൊണ്ട് താലീബാൻറ്റെ നിയന്ത്രണത്തിലുളള സ്വാത്തിലേ ജിവിതപശ്ചാത്തലത്തെ അടിസ്താനമാക്കി എഴുതിപ്പിക്കുവാൻ ആവശ്യപ്പെടുകയും, അതിലൊളിഞ്ഞിരിക്കുന്ന ചതി മനസിലാക്കി മറ്റുകുട്ടികളുടെ മാതാപിതാക്കൾ സമ്മതിക്കാതിരിക്കയും ചെയ്തപ്പോൾ പിതാവിൻറ്റെ നിർദ്ദേശപ്രകാരം മലാല ആകൃത്യം നിർവഹിക്കാം മെന്ന് സമ്മതിക്കുകയും ചെയ്തു.BBC. യുടെ ഒരു ലേഖകനെ മലാലയുടെ സഹായത്തിന് നിയമിക്കുകയും ചെയ്തു. നോട്ട് കൈകൊണ്ടെഴുതി അദ്ധേഹത്തെ ഏൽപ്പിക്കുകയും അത് ആ ലേഖകൻ സ്കാൻ ചെയ്ത് മെയിൽ ച.യ്യുകയു മായിരുന്നുചെയ്തത് .ലേഖനം തയ്യാറാക്കാനും ഇദ്ധേഹം സഹായിച്ചുപോന്നു. സ്വന്തം പേരിലെഴുതിയാൽ  തങ്ങളുടെ ജീവൻ പോലും നഷ്ടപ്പെടുമെന്നു അറിയാമായിരുന്ന BBC ലേഖകൻ പഷ്തൂൺ നാടോടിക്കഥയിലെ ധീരവനിതയായ ഗുൽമകായ് യുടെ പേരിൽ ഡയറിയുടെ രൂപത്തിൽ മലാലായെ കൊണ്ടെഴുതിച്ചത്. 2009 ജാനുവരി 3ന് മലാലായുടെ ആദ്യ ബ്ളോഗ് BBCയുടെ ഉറുദു ബ്ളോഗിൽ പ്രത്യക്ഷപ്പെട്ടു.ആ ബ്ളോഗ് മലാലയെ പ്രശസ്തയാക്കി.മലാലയുടെ ഈ പ്രവർത്തനത്തെ അസഹിഷ്ണുതയോടെ കണ്ട താലീബാൻ അവളേയും കൂട്ടുകാരിയേയും 2012 ഒക്ടോബർ 9 ന് സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് സ്കൂൾബസിൽ വരുന്ന വഴി ആക്രമിച്ചു.മലാലക്കുനേരേ ഉതിർത്ത വെടിയുണ്ട തലതുളച്ച് കഴുത്തുവഴിതോളെല്ലിൽ കയറി.ഭീകരരുടെ വാക്കവഗണിച്ച് സ്കൂളിൽ പോയതിനും വിദ്ധ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു താലീബാൻ എന്ന ഇസ്ളാമിക സംഘടനയുടെ ഈ ശിക്ഷ. എങ്കിലും ഇംഗ്ലണ്ടിലെ ബർമിംഗ് ഹാം ഹോസ്പിറ്റലിലെ  ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.വിധഗ്ദ ചികിത്സയുടെ ഭലമായി മലാല  സുഖം പ്രാപിച്ചു.

മലാലക്ക് വെടിയേറ്റതറിഞ്ഞ് അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. ഒക്ടോബർ 12
ന് പാക്കിസ്ഥാനിലെ 50 ഇസ്ളാമിക പുരോഹിതർ ചേർന്ന് താലീബാനെതിരേ ഫത്വ പുറപ്പെടുവിച്ചു. അക്രമികളേപ്പറ്റി വിവരം നൽകുന്നവർക്ക്ഒരുകോടി പാക്കിസ്ഥാൻ രൂപയാണ് പാക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.
 ഐക്യരാഷ്ട്രസഭ മലാലയുടെ ജൻമദിനം മലാലദിനമായി ആചരിക്കാൻ തീരുമാനിച്ചു.2013 ജുലൈ 12 മലാല ദിനം ആചരിക്കുന്നതിൻറ്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ വിളിച്ചുചേർത്ത 500 വിദ്ധ്യാർത്ഥികൾപങ്കെടുത്ത  യുവജന സമ്മേളനത്തിൽ മലാല പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഷാൾ ധരിച്ചായിരുന്നു എത്തിയത്.അക്രമത്തിനുശേഷമുളള മലാലയുടെ ആദ്യപ്രസംഗമായിരുന്നു  അത്.മലാല ഇങ്ങനെ പ്രസംങ്ങിച്ചു, ''ഒരു കുട്ടിക്കും ഒരദ്ധ്യാപകനും ഒരു പേനയ്ക്കും ഒരു പുസ്തകത്തിനും ലോകത്തെ മാറ്റാൻ കഴിയും'' . മലാല പറയുന്നു, 'തീവ്രവാദികൾ അവരുടേ സ്വർത്ഥതാത്പര്യത്തിനുവേണ്ടി ഇസ്ളാമിനെ ഉപയോഗിക്കയാണ് ഇസ്ളാം സമാധാനത്തിൻറ്റെ മതമാണന്ന് അവർ മനസിലാക്കണം.വെടിയുണ്ടക്ക് എന്നെ നിശബ്ദയാക്കാനാവില്ല. ഞങ്ങളെ നിശബ്ദയാക്കാമെന്ന് അവർ കരുതി, എന്നാൽ നിശബ്ദതക്കുപകരം പിന്നീടുയർന്നത് ആയിരങ്ങളുടെ ശബ്ദമായിരുന്നു. ഞാൻ സംസാരിക്കുന്നത് ശബ്ദമുയർത്താൻ കഴിയാത്ത ആയിരങ്ങൾക്കുകൂടി വേണ്ടിയാണ്‌ ഇന്ത്യയിലും നിഷ്കളങ്കരായ ലക്ഷക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്'. 

ബ്രിട്ടീഷ് മുൻപ്രധാനമന്ത്രിയും വിദ്ധ്യാഭ്യാസ യു.എൻ ദൗത്യസംഘത്തിൻറ്റെ തലവനുമായ ഗോർഡൻ ബ്രൗൺ മലാലയെ പരിചയപ്പെടുത്തി.യു എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ മലാലയെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും ധീരയായ പെൺകുട്ടീ എന്നാണ്.യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലുളളത് പ്രാഥമിക വിദ്ധ്യാഭ്യാസം പോലും ലഭിക്കാത്ത ലക്ഷക്കണക്കിനു പെൺകുട്ടകൾ ഉണ്ടന്നാണ്.ലോകത്തെ എല്ലാ കുട്ടികളേയും വിദ്ധ്യാലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്രസഭയുടെ പ്രചരണപരിപാടീയുടെ മുദ്രാവാക്യം 'ഞാൻ മലാലയ്' എന്നാണ്. 

  2013ൽ മലാലക്ക് പാക് സർക്കാരിൻറ്റെ 
ദേശീയ സമാധാന പുരസ്കാരം ലഭിച്ചു.താലീബാനുകീഴിൽ സ്വാത്തിൻറ്റെ അവസ്ഥയേയും അവളുടെ പ്രവൃത്തനത്തേയും മുൻനിർത്തിയായിരുന്നു ആ അവാർഡ് അവൾക്കു നൽകിയത്. ഇപ്പോൾ ആ അവാർഡ് അവരുടെ പേരിലാണ്.2014ലെ നോബേൽ സമ്മാനം16 കാരിയായ മലാലക്കു ലഭിച്ചു.കുട്ടികളുടെ അവകാശങ്ങൾക്കുംവിദ്ധ്യാഭ്യാസത്തിനുംവേണ്ടിയുളള പ്രവൃത്തനങ്ങൾക്കാണ് പുരസ്കാരം.ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാനജേതാവ് എന്ന ബഹുമതിയും അവർക്കുതന്നെയാണ്. ടൈ മാഗസിൻറ്റെ 100 മികച്ച വ്യക്തികളിൽ ഒരാളായി മലാല സ്ഥാനം പിടിച്ചു. ന്യൂയോർക്കിൽവച്ച് CNN നൽകിയ അഭിമുഖത്തിൽ മലാല പറയുന്നു പാക് പ്രധാനമന്ത്രിയായി പാക്കിസ്ഥാനെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന്. മലാല ഇപ്പോൾ ബ്രിട്ടണിൽ താമസിച്ചു പഠിക്കുകയാണ്.

   നാസയുടെ ജറ്റ് പ്രിപ്പൽഷൻ ലബോറട്ടറിയിൽ ആമിമെയ്നസർ 2010 കണ്ടെത്തിയ, സൗരയൂധത്തിൽ ചൊവ്വയ്കും വ്യാഴത്തിനും ഇടയിൽ അഞ്ചര വർഷം കൊണ്ട് സൂര്യനെ ചുറ്റുന്ന 316201എന്ന ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേരാണ് ഇട്ടിരിക്കുന്നത്. മലാല 316210 
     
   മലാല ഒ,രു ഇരകൂടിയാണ്. ആ 15കാരിക്ക് ലോകത്തെ പലതും കാണിച്ചുകൊടുക്കാൻ കഴിഞ്ഞു. അത് മനുഷ്യരുടെ കാഴ്ചപ്പാടുകൾ ഒരു പരിധിവരെ മാറ്റിമറിക്കാൻ സാധിച്ചു .ഇത് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. അമേരിക്ക വിയറ്നാമിൽ അടിച്ചേൽപ്പിച്ച യുദ്ധ ഭികരതയുടെ നേർകാഴ്ചയിൽ നിക് ഉട്ട് എന്നഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ബോംബിഗിൽ നിന്നും രക്ഷപെടാനായിയായി നഗ്നയായി ഓടിയ കിംഫുക് എന്ന കൊച്ചു പെൺകുട്ടിക്കും   ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ നിർഭയയ എന്ന പെൺകുട്ടികൾക്കും ഇതുപോലെ ഒരോ കാര്യങ്ങൾ ലോകത്തിൻറ്റെ മുൻപിൽ തുറന്നുകാണിക്കാൻ കഴിഞ്ഞു

വിമർശനം

    മലാലക്കു നേരേ വിമർശനങ്ങളും ഉയർന്നുകേൾക്കുന്നു. മലാല അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു എന്നതാണ് അത്. അമേരിക്ക മുഖംമൂടി ധരിപ്പിച്ച മലാലയുടെ ശബ്ദം യു എൻ ഏറ്റുപാടി എന്നാണ് വിമർശകർ പറയുന്നത്.പ്രസംഗങ്ങൾ അവളേ പഠിപ്പിച്ച് പറയിക്കുന്നതാവാം.
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പെഷവാറിലെ രാഷ്ട്രീയ സെമിനാറിൽ ക്ഷണിക്കുക അവിടെവച്ച് അവളോട് പാക്കിസ്ഥാൻറ്റെ വിദേശനയത്തെപ്പറ്റിയും,അമേരിക്കയോടുളള നയത്തെപ്പറ്റിയും ചോദിക്കുക.നയതന്ത്രപ്രാധാന്യമുളള ഇത്തരം കാര്യങ്ങളിൽ ഒരു കൊച്ചു കുട്ടിയേ ഇടപെടുത്തണമെങ്കിൽ അതൊരു ഗൂഢാലോചനയുടെ ഭലമായിരിക്കണം.
AMN TVക്കുവേണ്ടീ മലാല നടത്തിയ അഭിമുഖത്തിൽ രാഷ്ട്രീയത്തിൽ മതിപ്പുളവാക്കിയ വ്യക്തി ആരൊക്കെ എന്നചോദ്യത്തിന് ഒബാമയുടെപേരാണ് മലാല പറഞ്ഞത്.
മലാല സംഭവം CIA. നടത്തിയ ഒരു നാടകമാണ് എന്നും വിശ്വസിക്കുന്നവരുണ്ട് .പാക് ഗവൺമെൻറ്റിൻറ്റിന് മേൽകോയ്മയില്ലാത്തതും അമേരിക്കക്കോ നാറ്റോയ്ക്കോ നേരിട്ടിടപെടാൻ കഴിയാത്ത ഗോത്ര,യഥാസ്ഥിതിക മുസ്ലീം പോരാളികളുടെ നാടാണ് സ്വാത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് സ്വാത്ത് നിവാസികൾ പൂർണപിൻതുണ നൽകുന്നു അതുകൊണ്ട് അവിടെ   മരണവീടെന്നൊ കല്യാണവീടെന്നോ വിദ്ധ്യാഭ്യാസസ്ഥാപനമെന്നൊ ദേവാലയമെന്നോ ഇല്ലാതെ അമേരിക്ക യുടെ പൈലറ്റില്ലാ യുദ്ധ വിമാനത്തിൻറ്റെ ഷെല്ലാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 1000 ങ്ങൾ കോല്ലപ്പെടുകയും റോഡുകൾ ഗതാഗതയോഗ്യമല്ലാതാകുകയും ചെയ്തപ്പോൾ കുടുതൽ പാക്കാസ്ഥാനികൾ അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ ചേരുകയും അമേരിക്കക്കെതിരേ പ്രതിഷേധമിരബുകയും ചെയ്തു  അപ്പോൾ അമേരിക്കയേ പിൻതുണക്കുന്നവരോട് ശത്രുത തോന്നുക സ്വാഭാവികമാണന്ന് അമേരിക്കക്കറിയാം. അതുമുൻകൂട്ടികണ്ട് താലീബാനേ ചൊടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  മലാലയേകൊണ്ട് താലീബാനെതിരായി ബ്ലോഗെഴുതിച്ച് വേണ്ടതിലതികം പ്രാധാന്യം കൊടുത്ത് അവളേ പ്രശസ്തയാക്കി. അതു താലീബാനെ ചൊടിപ്പിച്ചുഎന്നത്  സ്വാഭാവികം താലീബാൻ പ്രതികരിക്കുക തന്നെ ചെയ്തു. ആ സമയം മലാലയെ അമേരിക്ക അന്താരാഷ്ട്ര പ്രശസ്തയാക്കിക്കഴിഞ്ഞിരുന്നു മലാലയുടെ ആ അത്യാഹിതത്തെ അമേരിക്ക വേണ്ടതുപോലെ പ്രയോജനപ്പെടുത്തി  അത് അന്താരാഷ്രപരമായിത്തന്നെ ശ്രദ്ധിക്കപ്പെടുകയും അന്താരാഷ്രസമൂഹം പ്രതികരിക്കുകയും ചെയ്തു.അതുതന്നെയായിരുന്നു അമേരിക്കക്കു വേണ്ടിയിരുന്നതും.അങ്ങനെ അമേരിക്ക ചെയ്തുകൊണ്ടിരുന്ന ക്രൂരമായ കൊലപാതകപരബരയിൽ നിന്നും താൽകാലികമായി ലോകശ്രദ്ധ തിരിച്ചുവിടാൻ സാധിച്ചു.

പാക്കിസ്ഥാനിൽ അമേരിക്ക നടത്തുന്ന മനുഷ്യത്വരഹിതമായ ഡ്രോൺ ആക്രമണത്തെപ്പറ്റി  സമാധാനപുരസ്കാരം നേടിയ മലാല പറഞ്ഞത് സമാധാനം പുലരണം എന്നായിരുന്നില്ല മറിച്ച്. അമേരിക്ക പൈലറ്റില്ലായുദ്ധവിമാനം പക്ക്ഗവൺമെൻറ്റിനു  കൈമാറി അത് പാക്സൈന്യം താലീബാൻ തീവ്രവാദികൾക്കുനേരേ പ്രയോഗിക്കട്ടെ എന്നായിരുന്നു.

മലാലക്ക് വെടിയേറ്റ് രണ്ടാഴ്ച കഴിഞ്ഞ് അമേരിക്കയുടെ കുലപാതകപരബരയിൽ  ഡ്രോൺ ആക്രമണത്തിനിരയായ നബില റഹ്മാൻ എന്ന 8 വയസുകാരിയെ യു എൻ. ഉം പാശ്ചത്യ മാദ്ധ്യമങ്ങൾ പോലും അവഗണിക്കപ്പെടുകയുണ്ടായി. അമേരിക്കയും ഇസ്രയേലും അവരുടെ ഉപചാപകസംഗവും ഇറാക്കിലുംഅഫ്ഗാനിസ്ഥാനിലും പാലസ്തീനിലും നൂറുകണക്കിനു കുഞ്ഞുങ്ങളെ വെടിവച്ചും ബോബിട്ടും കൊന്നു.ഇപ്പോഴും തുടരുകയും ചെയ്യുന്നു. അങ്ങനെ നോക്കുബോൾ താലീബാനേപോലെയോ അതിൽകൂടുതലായോ അമേരിക്കയുടെ പ്രവൃത്തികൾ കൊടും പാതകമെന്ന് പറയേണ്ടിവരും..ആ പ്രവൃത്തികളിലും ഐക്യരാഷ്ട്രസംഘടന മൗനം അവലംബിക്കുന്നം. 

ഗാന്ധിജിക്ക് കിട്ടാതെപോയ ലോകപരമോന്നതബഹുമതികളിലൊന്നായ  സമാധാനത്തിനുളള നോബേൽ പുരസ്കാരം മലാലക്ക് കിട്ടുകയും നബില റഹ്മാനേ സ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തതിലെ രാഷ്ട്രീയം, മനുഷ്യന് അത്യന്താപേക്ഷിതമായ അവകാശമായ ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ട് ആകാശത്തിൽ നിന്നും വീഴുന്ന വെടിയുണ്ടകളെ ഭയന്ന് ജീവിക്കേണ്ടിവരുന്നതും കൊല്ലപ്പെടുന്നതുമായ 100 കണക്കിന് കുഞ്ഞുങ്ങളേയും എന്നും അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും മനപ്പൂർവ്വം വിസ്മരിക്കുന്നതിലെ രാഷ്ട്രീയം, എല്ലാസംഭവങ്ങളും കോർത്തിണക്കി വായിച്ചാൽ അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയുടെ നീചവും ഹീനവുമായപ്രവൃത്തിയേയും, ഒരുരാജ്യത്തിൻറ്റെ സബത്തിലേക്ക് കണ്ണുവച്ചുനടത്തുന്ന അധിനിവേശങ്ങളേയും ഇങ്ങനെ ഒറ്റപ്പെട്ട ചില ഇടപെടലുകൾ നടത്തി സർവപാപങ്ങളും മറച്ചു പിടിക്കാനുളള സാമ്രാജ്യത്വ മാജിക്ക് എന്നു പറയേണ്ടിവരും.അങ്ങിനെ നോക്കുബോൾ മലാല ഒരിരയാണ്. അവളറിയാതെ തന്നെ അമേരിക്കയുടെ നാവായി പ്രവൃത്തിക്കുന്നു.ഇസ്ലാം എന്നാൽ തീവ്രവാദികളാണന്ന്  വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.  എത്ര ഉന്നതരേ ആയായാലും ഇസ്ലാമിൻറ്റെ പേരാണങ്കിൽ രാഷ്ട്ര പരിരക്ഷ ഉളളവരാണങ്കിൽ പോലും അവരെ സാധാരണക്കാരെപ്പോലെ വിമാനത്താവളത്തിൽ .ദേഹപരിശോദനക്കു വിധേയരാക്കുന്നതും  ഈ ഗൂഢലക്ഷ്യത്തോടെയാണ് എന്നു ചിന്തിക്കാതെ വയ്യ.

No comments:

Post a Comment