Sunday, November 15, 2015

ഓർക്കുമാപ്രണയകാലം

--ഓർക്കുമാപ്രണയകാലം--

ഉത്സവപ്പറമ്പിലേ
തേൻമാവിൻ ചുവട്ടിലായ്
ഒറ്റക്കിരിക്കുന്ന കണ്ടിട്ടും
കണ്ടില്ല,കൂട്ടിനുവന്നീല.
കൈകോർത്തു നടന്നീല.
കടലയും പൊരിയും
കരിമ്പും തരിവള,
ചാന്തുമൊരുപൊട്ടു
മൊട്ടുവാങ്ങിച്ചുതന്നീല.
നിൻ ചാരേനിന്നിട്ടും
നീ എന്നേ കണ്ടീല.
എൻ കരം കവർന്നിട്ടീ
ത്തരിവളകളുടച്ചീല.
ചേർത്തുപിടിച്ചിട്ടു
കിന്നാരമോതിയും,
നെഞ്ചോടു ചേർത്തിട്ട്
ഇറുകെ പ്പുണർന്നെന്റ
ശ്വാസവും  നിലച്ചീല.
ചുംമ്പനപ്പൂക്കൾകൊ
ണ്ടെൻകവിൾചുവന്നീല.
അധരം നുകർന്നീല.
മടിയിൽ കിടത്തി
തഴുകിത്തലോടിയാ
ചേലയും അഴിഞ്ഞീല.
എന്നിട്ടും നിന്നെ
പ്രണയിച്ചുപോയ് സഖീ.

Friday, November 13, 2015

ദയാലു

     ---ദയാലു---

അവൻ വച്ചുനീട്ടിയൊരപ്പമാർത്തിയോടെ
ഭുജിക്കവേ ആ ഭ്രാന്തിതന്നർദ്ധ നഗ്നമാം
മേനിയിൽകാമവെറിപുണ്ട കണ്ണുകൾ
ഞുളക്കുന്നതറിയാതെ ആഹ്ലാദമോടെ
അരവയർനിറച്ചവൾ നടന്നു ലക്ഷ്യമില്ലാതെ..

ഇരുളിന്റെ നിശബ്ദതയിലവളേതേടി
വന്നതുകണ്ടപ്പോളോർത്തുപോയിനിയും
മവനാഹാരവുമായ് വരുന്നതാകാം
ഓടിച്ചെന്നവളാക്കൈകൾ പരതീടവേ
അവന്റെ കണ്ണുകൾ  തിളങ്ങീ വന്യതമയ്

വ്യാഘ്രംപ്പോൽ ചാടിവീണാ നീചൻ
ആർത്തിയോടവളുടെ പഴകിദ്രവിച്ച്
നാറുന്നവസ്ത്രങ്ങൾ വലിച്ചഴിച്ചീടവേ
വീണ്ടും പരതിയിന്നെന്താണു തനിക്കായ്
കരുതിയിരി ക്കുന്നതെന്നറിയുവാൻ

ഒന്നുമേ കൈയ്യിൽകരുതിയില്ലന്നറിഞ്ഞ
നിരാശയിൽ  വിരക്തിയോടെയാബലിഷ്ട
കരങ്ങളിൽനിന്ന് മോചിതയാകാൻ
കുതറിപ്പിടഞ്ഞപ്പോളവളുടെ മുടിക്കെട്ടിൽ
പിടിമുറുക്കിയും അടിച്ചും പരവശയാക്കി.

എന്തിനാണുപദ്രവിക്കുന്നതെന്നറിഞ്ഞീല
പ്രാപിച്ചിടവേ വേദനയാൽ പുളഞ്ഞവളുടെ
രോദനം കേൾക്കാതെ വായിൽ പഴംതുണി
തിരുകി യവളിൽ തന്നിംഗിതം നിറവേറ്റീ
ഉദരത്തിൽ  വിത്തിട്ടു മറഞ്ഞവൻ.