കട്ടൻ പുകയില
കോരൻ -മണ്ണു പുരണ്ട തോർത്തുമുണ്ടും പാളത്തൊപ്പിയമാണ് വേഷം. പുകയില തിന്നു ചുവന്ന പല്ലുകൾ. കൃഷിയാണു ജോലി.അതും സ്വന്തം പുരയിടത്തിൽ. ഓല മേഞ്ഞ തറ ചാണകം മെഴുകിയ ഒരു കൊച്ചു വീടും സ്വന്തമായുണ്ട്. അവിടങ്ങനെ സന്തോഷവാനായി ഉളളതുകൊണ്ടു തൃപ്തിയോടെ വാണിരുന്ന കാലം, ഒരുദിവസം കോരനേ തബ്രാൻ വീട്ടിലേയ്ക് വിളിപ്പിച്ചു ഉളളിലൊരല്പം അങ്കലാപ്പോടെ കോരൻ തബ്രാൻറ്റെ മുൻപിൽ താണുവണങ്ങി നിന്നു തബ്രാൻ ഒരുകെട്ടു കട്ടൻ പുകയില കോരൻറ്റെ കൈകളിലേയ്ക്കീട്ടുകൊടുത്തു കോരനു പെരുത്ത സന്തോഷമായി. പകരം തബ്രാൻ കോരനേക്കൊണ്ട് കുറച്ചു പേപ്പറിൽ പെരുവിരലിൽ മഷി മുക്കി പറ്റിച്ചു. പിന്നീടു കോരൻ സ്വന്തം പുരയിടം കണ്ടിട്ടുകൂടിയില്ല . ഇപ്പോൾ കോരൻറ്റെ പുരയിടം തബ്രാൻറ്റെ കൈവശമാണ്. അതെങ്ങനെ സംഭവിച്ചൂന്നുചോദിച്ചാൽ കോരൻ കൈമലർത്തും.എന്നിട്ട് തലയിൽ കൈവച്ച് കുത്തിയിരിക്കും. ഇപ്പോ കോരനു കിടപ്പാടമില്ല കൃഷിചെയ്യാൻ ഭൂമിയില്ല. കാടു സംരക്ഷിക്കുന്ന ഏമാൻമാർ കോരൻമാരുടെ സാമ്രാജ്യമായിരുന്ന വനത്തിലേയ്ക്ക് കയറ്റാതായി. വനവിഭവങ്ങളും സംഭരിക്കാൻ പറ്റാതായതോടെ കോരൻറ്റെ കുടി പട്ടിണിയായി. ഭോഷകക്കുറവു കാരണം നവജാത ശിശുക്കളും മരണത്തേവരിച്ചുകൊണ്ടിരിക്കുന്നു, രക്ഷപെടുന്നവർ വെറും അസ്ഥിപഞ്ചരങ്ങളായി. സംഘടിതരല്ലാത്ത ഈനാടിൻറ്റെ ശരിയായ അവകാശികളേ മൃഗങ്ങളേക്കാൾ നികൃഷ്ടരായിക്കണ്ടു അതെന്നും അങ്ങനെയായിരുന്നല്ലൊ അധിനിവേശക്കാർ ഭൂമി കൈയ്യേറുബോൾ അവിടുളള ജനങ്ങളെ അവരുടെ ആദിത്യമര്യാദയെ മുതലെടുത്ത് അടിമകളാക്കിയിരുന്നു. എവിടേയോ മരിച്ച കുഞ്ഞിനുവേണ്ടി കണ്ണീരൊഴുക്കി ശബ്ദമുയർത്തിയപ്പോൾ സ്വന്തം നാട്ടിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളേ കാണാതെപോകുന്ന വിരോധാഭാസം.
കോരനു സഹികെട്ടു പലതരം സമരങ്ങൾ കണ്ടുകൊതിമൂത്ത കോരൻ അവസാനം തീരുമാനിച്ചു ഒരു സമര മങ്ങു ചെയ്തേക്കാമെന്ന്.അതിനായി കോരൻ വണ്ടി കയറി അങ്ങു തലസ്ഥാനത്തേക്ക്. അങ്ങനെ കോരനും തുടങ്ങി ഒരു സമരം ചുമ്മാ സമരമല്ല, കുത്തിയിരിപ്പു സമരം.കൊതുകിനേം ഈച്ചേം ആട്ടി.കോരനിരുന്നു അങ്ങു നിയമസഭാകാര്യാലയത്തിൻറ്റെ പടിക്കൽ .ദിവസങ്ങളും മാസങ്ങളും കടന്നുപോയി കോരൻറ്റെ ഇരിപ്പു കണ്ട് ജനസേവകർ പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു നമ്മളിതെത്രകണ്ടതാ, കോരൻ വിഷണ്ണനായി.
ഇതു കണ്ടു മനസലിഞ്ഞ് ചോരത്തിളപ്പിൻറ്റെ പിൻബലത്തിൽ വേണ്ടാത്തിടത്തെല്ലാം കേറി ഇടപെടുന്ന കുറച്ചു കുരുത്തം കെട്ട കോളേജു കുട്ടികൾ കോരനു പിൻതുണയുമായിവന്നു , കോരൻറ്റെ മുന്നിലണിനിരന്നു, യേശുക്രിസ്തു ശിഷ്യരുടെ കാലു കഴുകിയപോലെ അവരും കഴുകി കോരൻറ്റെ കല് . അത്രയും കാലം കാണാതിരുന്ന മീഡിയാക്കുട്ടികൾ ഉണർന്നു, ചാനലുകരും കോരനുപിൻതുണയുമായിവന്നുപക്ഷേ, കോളജുപയ്യൻമാരേപ്പറ്റിയായിരുന്നു, അവരുടെ ചർച്ച, എന്നാൽ എന്തോ അബദ്ധം പറ്റി എന്നോണം മുന്നും പിന്നും നോക്കാതെ പ്രതിപക്ഷം പ്രതികരിച്ചു, ജാഥനടത്തി, തുടങ്ങിവച്ചതുകോണ്ടും സമ്മതിദായകരേകൊണ്ട് അഡ്ജസ്റ്റുമെൻറ്റു സമരം എന്നു കേൾപ്പിക്കാതിരിക്കാനും പ്രതിപക്ഷസാമാചികരും, അണികളും നിയമസഭയിലും പുറത്തും ചില അഡ്ജസ്റ്റുമെൻറ്റ് തടയൽ നശീകരണം എന്നിത്യാതി അഭ്യാസപ്രകടനങ്ങളും നടത്തി.
അങ്ങനങ്ങു വിട്ടുകൊടുക്കാനും ആരേയും തൻറ്റെ തലക്കുമേലേ പറക്കാനും ഇഷ്ടപ്പെടാത്ത മുഖ്യൻ പ്രതിപക്ഷത്തേ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുംപ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ നിരാശയുടെ പടുകുഴിയിലേയ്ക്ക് തളളിയിട്ടുകൊണ്ടും ഒരമിട്ടു പൊട്ടിച്ചു കോരന് ഒരുഹെക്ടറു ഭൂമിയല്ല പിന്നെയോ, പത്തേക്കറ് കൃഷിഭൂമി അനുവദിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചു.അതുപോരാഞ്ഞ് കോരൻമാരുടെ ഉന്നമനത്തിന് (അണികളുടെ ഉന്നമനത്തിനായി) കോടി കൾ ഖജനാവിൽ നിന്നു വകയിരുത്തി, .കോരൻമാർക്കു തന്തോയമായി.''ഏങ്കളും ലച്ചാതിപതിയായേ'' എന്ന് ആത്മഗതം മൊഴിഞ്ഞു, അണികളുടെ മനസിൽ ലഡു പൊട്ടി.അണികൾ കുടുംബബജറ്റ് തയ്യാറാക്കി. കോരൻമാരുടെ പണം ഖജനാവിൽ നിന്നും ഒഴുകിക്കൊണ്ടേ ഇരുന്നു അണികൾക്ക് സാബത്തികലാഭവും കോരൻറ്റെ കുബിളിലെ കഞ്ഞിക്ക്മാറ്റമില്ലാതെയും തുടർന്നു.പിന്നെയും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ അടുത്ത ഇലക്കഷൻ മുന്നിൽ കണ്ട് കോരനു ഭൂമി അനുവദിച്ചു,
ആദിവാസി വനവാസിയാ,യായതുകൊണ്ടും പുരാവസ്തു ആയതുകൊണ്ടും അങ്ങനെതന്നെ നിലനിർത്തി സംരക്ഷിക്കേണ്ടതിൻറ്റെ ആവശ്യകഥ മനസിലാക്കിയതുകൊണ്ടും ഒരിക്കലും പുരോഗമനത്തേപറ്റിചിന്തിക്കാൻ പാടില്ല എന്നു പറയാതെ പറഞ്ഞു വയ്ക്കും പോലെ വനത്തിനോടു ചേർന്ന് ആനകളുടെ വിഹാര കേന്ദ്രത്തിൽതന്നെ കോരനു ഭൂമി അനുവദിച്ചു. കോരൻ ആദ്യം ഒന്നന്താളിച്ചെങ്കിലും ഏറുമാടത്തിൽ കഴിച്ചു കൂട്ടാമെന്നു ചിന്തിച്ചു. ഉണ്ടായിരുന്ന മരത്തിൽ ഒരുമാടം കെട്ടി, അതിൽ താമസമാക്കി
നേരം പുലർന്ന് ഒരുകൈകോട്ടുമെടുത്ത് കോരൻ തൻറ്റെ ഏറുമാടത്തിൽ നിന്നും താഴെയിറങ്ങി , ആദ്യം കപ്പനടാം, കോരൻ ചിന്തിച്ചു .കൈക്കോട്ടെടുത്ത് ആഞ്ഞുവെട്ടി ഒന്നു വെട്ടി രണ്ടുവെട്ടി മൂന്നാമത്തെകെളക്ക് ക്ടിംങ്... കൈക്കോട്ടെന്തിലോ തടഞ്ഞു. ഒന്നുകൂടെ കിളച്ചു, ഇല്ല താഴുന്നില്ല ആ ഒച്ച തന്നെ വിണ്ടും. സൂക്ഷിച്ചു നോക്കി പാറക്കല്ലാണ് മുട്ടൻ പാറക്കല്ല്.അതങ്ങനെ പരന്നു കിടക്കുന്നു പോരാഞ്ഞിട്ട് കുന്നും, അടുത്ത പ്രദേശത്തങ്ങും വെളളമവുമില്ല.
വാർത്തകൾക്കു വേണ്ടി പരക്കം പാഞ്ഞു നടന്ന ചാനലുകാർ കാര്യം മണത്തറിഞ്ഞു അവർ ഓടിയെത്തി. കോരനേ കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നും കിളക്കുന്ന പടവും,പാറമേൽ തൂബാകൊളളുന്ന ഒച്ചയും, കോരൻറ്റെ മിണ്ടലും പറയലും എടുത്ത് നേരേ മുഖ്യൻറ്റെ അടുത്തേയ്ക്കോടി. മുഖ്യനോട് ചോദ്യശരങ്ങളെറിഞ്ഞു. ഒരു കുലുക്കവുമില്ലാതെ എല്ലാം കണ്ണടച്ചിരുട്ടാക്കുന്ന മുഖ്യൻ അപ്പോഴും മൊഴിഞ്ഞു, 'ഇല്ല അതിനുതക്കതായിട്ടൊനും ഇവിടെ സംഭവിച്ചിട്ടില്ല.പത്തേക്കറു ഭൂമികൊടുക്കാമെന്നു പറഞ്ഞു ഞാനെൻറ്റെ വാക്കു പാലിച്ചു, പിന്നെ, അതു പാറയേയല്ല പാറപോലുളള നല്ല ഒന്നാംതരം മണ്ണാ' . സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന മോഹനവാഗ്ദാനവുമായി വന്നവരുടെ അടുത്തു പരാതിയുമായി ചെന്നപോൾ ആഹാരത്തിനു പകരം മൂന്നുനേരം യോഗക്ക് കുറികച്ചുകൊടുത്ത് അവരും തലയൂരി. കോരൻ എല്ലാം മനസിലാക്കിയിട്ടെന്നപോലെ തലക്കു കൈയ്യും കൊടുത് പിന്നേയും കുത്തിയിരുന്നു. പ്രതിപക്ഷത്തിന് അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഒരു തുറുപ്പു ചിട്ടു കിട്ടിയ സന്തോഷത്തോടെ അവരുടെ മാളത്തിലേക്ക് പോയി. തബ്രാൻ വീണ്ടും ചന്തക്കു പോയി കട്ടൻ പൊകല വാങ്ങാൻ, പോകുബോൾ പാറമട മുതലാളിയാകുന്ന സ്വപ്നം കണുന്നുണ്ടായിരുന്നു
കഥ അവസാനിക്കുന്നില്ല...

No comments:
Post a Comment