സൗന്ദര്യത്തിൽ കാര്യമില്ല എന്നു വാദിക്കുന്നതിൽ വാസ്തവമുണ്ടോ?
ആവോ, എവിടെയും സൗന്ദര്യത്തിനു കൂടുതൽ പരിഗണനകൊടുക്കുന്നതു കണ്ടിട്ടുണ്ട്. സൗന്ദര്യമെന്നുവച്ചാൽ കാണുന്നവൻറ്റെ കണ്ണിലാണ് സൗന്ദര്യം അങ്ങനെ ഒരു സൗന്ദര്യം തോന്നാത്തയാളെ ആരും ഗൗനിക്കുമെന്നു തോന്നുന്നില്ല വിവാഹക്കബോളത്തിൽ സൗന്ദര്യം അത്യാവശ്യവുമാണ്. എത്രകറുത്തവനായാലും വെളുത്തപെണ്ണിനെ മോഹിക്കും,ഞാൻ കറുത്തതല്ലേ അവളെങ്കിലും വെളുത്തിരിക്കണംഎങ്കിലേ മക്കൾക്കു കളറുണ്ടാവൂ എന്ന ന്യായമാവും പറയാനുണ്ടാവുക. വെളുത്ത ചെറുക്കന് കറുത്തപെണ്ണ് ഛെ! ഒരിക്കലും പാടില്ല ഇനി കെട്ടിയാൽ തന്നെ കൂടെ കൊണ്ടുനടക്കാനൊരു വൈക്ളബ്യം. ഒരു ചെറിയ അംശം മാത്രം ഇതിനു വിരുദ്ധമായി പ്രവൃത്തിക്കുന്നു. വലിയ ശതമാനവും പ്രതികൂലമായി സംസാരിക്കുകയും അനുകൂലമായി പ്രവൃത്തിക്കുകയും ചെയ്യും.
കണ്ടിട്ടില്ലേ ചിലകത്തുന്ന സൗന്ദര്യത്തേ,ആത്മവിശ്വാസമില്ലാത്തപോലെ കുറേ കൂടുതൽ എക്സ്ട്രാ ഫിറ്റിങ്സിനേയും ചായക്കൂട്ടുകളേയും കൂട്ടുപിടിക്കുന്നവരെ, ആ മാദക സൗന്ദര്യത്തെ കാണുബോൾ ചുണ്ടൊന്നു കടിച്ച് കണ്ണു ചെറുതായൊന്നു ചുരുക്കിഉളളിലിളകിമറിയുന്ന വികാരത്തെ അമർത്താനെന്നോണം നാക്ക് പല്ലുകൾക്കിടയിൽ വച്ച് മെല്ലെ അമക്കിചെറുതായൊന്നു വേദനിപ്പിക്കും. അപ്പോൾ അവരുടെ ശിരസിൽ രണ്ടു കൊബും കുർത്ത ദൃംഷ്ടങ്ങളും ഇറങ്ങി വരുന്നനതായി ത്തോന്നും. ആ സൗന്ദര്യത്തെ സ്വന്തമാക്കാനാഗ്രഹിക്കും, ഒരഥിതിയേപ്പോലെ മാത്രം.ആഥിധേയത്വം ഇഷ്ടമാണ് ഒരു ദിവസത്തേയ്ക്കായതുകൊണ്ട്. ചുരുക്കം ചിലർ ഈ മാദകസുന്ദരിമാരുടെ ആരാധകരാണ്. ചിലർ ഭാര്യ
അടുത്തുണ്ടങ്കിലും അവരെ കണ്ടാൽ നോക്കിയിരുന്നു വെളളമിറക്കും. എങ്ങനെ തെറ്റു പറയാനാകും.എല്ലാജീവികൾക്കും ഉളള വിശപ്പുപോലുളള അവസ്ഥ, ആഹാരത്തിൻറ്റെ മണം മൂക്കിലടിക്കുബോൾ വല്ലാതങ്ങു വിശന്നുപോകും എന്നു പറയുന്ന പോലെ. എന്നു വച്ച് അന്യൻറ്റെ അടുക്കളയിൽ അതിക്രമിച്ചുകയറി ആഹാരം എടുക്കാൻ മുതിരാറില്ല
ആരും. പെണ്ണിൻറ്റെ കാര്യത്തിൽ എതിർ ചിന്താഗതിയാണ് കാണ്ടു വരുന്നത് ഏതു പെണ്ണും പൊതുസ്വത്താണന്ന ചിന്ത പഞ്ചായത്തു കിണറിൽ നിന്ന്
വെളളം കോരിക്കുടിക്കുന്നവൻറ്റെ മാനസികാവസ്ഥ..അരോചകമാകാത്ത സൗന്ദര്യാസ്വാദനമാകാം, അവകാശമില്ലാത്തവയെ കൈയ്യേറ്റം ചെയ്യാൻ പാടില്ല.
ഇനി ചില പെൺകുട്ടികളുണ്ട്, കറുപ്പും, വെളുപ്പും, ഇരുനിറവും ഒക്കെ ഉളളവർ ജീൻസായാലും സാരിയായാലും ചുരിധാറായാലും ചേർച്ചയുളളത് തിരഞ്ഞെടുത്ത് എതു വസ്ത്രവും ലാളിത്യത്തോടെ ധക്കുന്നവർ. അവരുടെ മുഖത്തുനിന്നു കണ്ണു പറിക്കാൻ തോന്നുകേല. നോക്കുന്ന വ്യക്തി മാലാഖയായി മാറുന്ന നിമിഷം. പരിസരംപോലും മറന്ന് നോക്കിയിരുന്നുപോകും. സ്വന്തമാക്കാൻ വല്ലാതങ്ങാശിക്കും എൻറ്റെ അഭിപ്രായത്തിൽ സൗന്ദര്യം ഒരു സങ്കൽപമാണ്. ഓരോരുത്തർക്കും ഓരോ സങ്കൽപ്പം. ചിലർ ലാളിത്യമിഷ്ടപ്പെടുബോൾ മറ്റു ചിലർകത്തുന്ന സൗന്ദര്യത്തേയും ഫാഷനേയും ഇഷ്ടപ്പെടുന്നു.സൗന്ദര്യത്തിൽ കാര്യമില്ലങ്കിൽ പെണ്ണുകാണലിൻറ്റെ ആവശ്യംതന്നെ വേണ്ടിവരില്ല.
ഇനി വിവാഹം ആഗ്രഹിക്കുന്നില്ലങ്കിൽതന്നെ സമൂഹത്തിൽ ജീവിക്കാൻ ആത്മവിശ്വാസം ആവശ്യമാണ്, അതിന് മുഖശ്രീ ഒത്തിരീ സഹായിക്കും. കറുത്തതായാലും വെളുത്തതായാലും.മനസിൻറ്റെ സൗന്ദര്യമാണ് മുഖത്ത്
പ്രതിഭലിക്കുന്ന ശ്രീത്വം. എല്ലാ സൽഗുണങ്ങളും ചേർന്ന്
പൂർണരായാരും ജനിക്കുന്നില്ല. എങ്കിലും സത്ഗുണങ്ങൾ ശീലിക്കുക. ഫെയർ അൻഡ് ലൗലിയിലും ഗുണം ചെയ്യും.

No comments:
Post a Comment