ആർഷഭാരതസ്കാരം, ഇപ്പോൾ അതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈
💿ജീവിതം നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും മാനവ സമൂഹം നടത്തുന്ന ശ്രമങ്ങളുടെ ആകെത്തുകയാണ് സംസ്കാരം. സംസ്കാരം എന്നുള്ളത് ആപേക്ഷികമാണെന്നാണ്
നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക് അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക് അതനുഭവപ്പെടുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക് ഒരു പോലെയായിരിക്കും, ഇന്ത്യക്കാർക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും
മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്.
ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച് മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലം പ്രയോഗത്തിലൂടെയോ ഇങ്ങനെ സംഭവിക്കാറുണ്ട്. 💿
എന്നാൽ
👉ആർഷഭാരതസ്കാരം, ഇപ്പോളതൊരു കാപട്യം നിറഞ്ഞ ചിന്തയാണ്👈
പഴയതുപോലെ ചാതുർവർണ്യത്തിലേക്കു തിരികെ പോകാനുളള വർഗീയ വാദികളുടെ അടവ്. അടിയാളൻമാരും കുലത്തൊഴിൽ ചെയ്യുന്നവരും നിലനിൽക്കേണ്ടതാണെന്നും സ്ത്രീ പാർശ്വവൽകരിക്കപ്പെടേണ്ടവരാണെന്നുമുളള അവരുടെ ഗുഢലക്ഷ്യത്തിൽ നിന്നും ഉടലെടുത്ത ചിന്ത. സവർണനും അവർണനും എന്ന വേർതിരിവ് ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിക്കാനുളള പുറപ്പാടിന്റെ ഭാഗം മാത്രമാണ്. ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെ തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നത്.
ആരാണ് സദാചാരത്തിന്റെ അതിർവരബു നിശ്ചയിക്കുന്നത്. അതിന്റെ നിർവചം എന്താണന്നുപോലും അറിയാത്ത പോങ്കൻമാരാണിവർ. അതാണ് അവർ ആർഷഭാരതസംസ്കാരത്തെ പെണ്ണിന്റെ ഉടുമുണ്ടിൽ കെട്ടിയിടാനാണ് ശ്രമികന്നത്. അവളുടെ ഉടുപ്പിലും നടപ്പിലും മാത്രമാണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ പഴയതുപോലെ അവരുടെ ഇംഗിതത്തിനനുസരിച്ചു നിൽക്കുന്നില്ല എന്നതാണ് ഈ അസഹിഷ്ണുതക്കു കാരണം. അതുകൊണ്ടു തന്നെയാണ് അവർ പെണ്ണിൽ മാത്രം ദ്യഷ്ടി വച്ച് സദാചാരത്തിന്റെ അപ്പോസ്തോലരാകാൻ ശ്രമിക്കുന്നതും.
പെണ്ണ്, സ്വകാര്യ സ്വത്താണന്നറിയിക്കാൻ നെറ്റിയിൽ സിന്ദൂരമണിയിച്ച്, അനക്കമറിയാൻ കാലിൽ കൊലുസിടുവിച്ച്, ആരെങ്കിലും ആക്രമിക്കാൻ വന്നാൽ സസ്വതന്ത്രമായൊന്നെതിർക്കാൻ കഴിയാത്ത വിധം, ആണിന്റെ കണ്ണിനും മനസിനും കുളിർമയേകാൻ ഒറ്റച്ചേലയിൽശരീര വടിവു കാണിച്ച്, സ്നേഹത്തോടെയുളള ഭീഷണിക്കു വിധേയയാക്കി ാ പാർശ്വവൽക്കരിച്ച് അടിമയാക്കി.
ഭൂമീദേവിയെന്നും സാവിത്രിയാണന്നുമുളളഗീർവാണം കേട്ട് സുഖിച്ച് ചാരിത്ര്യം ശുദ്ധി,ശാലീനത എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയാത കണ്ണെഴുതി പൊട്ടുതൊട് പൂചൂടി ആഭരണ പ്രഭ വാരി വിതറി സർവംസഹയായി അകത്തമ്മ മാത്രമായി സപ്രമഞ്ചക്കട്ടിലിൽ അമർന്നിരുന്ന ഒരുകാലം ഉണ്ടായിരുന്നു. പെണ്ണിനവർ കൊടുത്തിരുന്ന ആ അലങ്കാരങ്ങളുടെ മരതകക്കാന്തിയിൽ സ്ത്രീകൾ ആറാടിയിരുന്ന കാലം അസ്തമിച്ചിരിക്കുന്നു.
അവൾ പഴയതുപോലെയല്ല, ചന്തു മേനോന്റെ ഇന്ദുലേഖയേപ്പോലെ വിവരവും വിദ്ധ്യാസംമ്പന്നരും അവകാശങ്ങളെക്കുറിച്ച് ബോധവതികളുമാണ്. പെണ്ണിനു മേൽ ആണിനല്ല അവൾക്കു തന്നെയാണ് അവകാശം എന്ന് അവൾ തിരിച്ചറിഞ്ഞു. പുരുഷ കേന്ദ്രീകൃത കുടുംമ്പസംവിധാനം ഊർദ്ധശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു. പെണ്ണും അദ്ധ്വാനിച്ച് കുടുംമ്പം പോറ്റാനും ഏതു മേഘലയിലും അവളുടെ കഴിവു തെളിയിക്കാനും അവൾക്ക് സാധിച്ചു.
അടിച്ചമർത്തലിന്റെ ഭലം നിശബ്ദതയാകുബോൾ ആ നിശബ്ദതയേയും അവർ അതിജീവിച്ചു, അന്യായത്തെ ചോദ്യം ചെയ്യാനുമുളള ആർജവവും നേടിയിരിക്കുന്നു
അതുകൊണ്ടാണ് പുതിയ അടവുനയവുമായി അവർ അവതരിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ പെണ്ണുങ്ങളെല്ലാംതന്ന കന്യകാത്വം നഷ്ടപ്പെട്ടവരാണെന്നും, വഞ്ചകികളാണ് എന്നും സിനിമയിലും രാഷ്ട്രീയത്തിലും സ്ഥാനമുറപ്പിക്കാൻ ശരീരം ഉപയോഗിക്കുന്നു എന്നും മറ്റുമുളള അഭിപ്രായപ്രകടനങ്ങൾ നടത്തി അവഹേളിച്ച് അവളുടെ വ്യക്തിത്വത്തെ ഉൻമൂലനം ചെയ്ത് പൊതുവേദികളിൽ നിന്നും അകറ്റിനിർത്താനും
മണ്ണും പെണ്ണും ഉപഭോഗവസ്തുവാണന്നും സ്വകാര്യ ആവശ്യത്തിനു മാത്രമുപയോഗിക്കപ്പെടേണ്ടതാണന്നും ഉളള വിഷലിപ്തമായ ചിന്തകളെ കുട്ടികളിൽ പോലും കുത്തിവച്ച് വീണ്ടും പാർശ്വവൽക്കരിക്കാനുമുളള വർഗീയവാദികളുടെ സ്വകാര്യ അജണ്ഡ. ഇപ്പോൾ തരം കിട്ടിയാൽ എട്ടിനേയും എൺപതിനേയും ഒരുപോലെ ആക്രമിച്ച് ഉപയോഗിക്കുന്നതും. എന്നിട്ട് വൈകല്യത്തെ മറച്ചുപിടിക്കാൻ അവളുടെ കുപ്പായത്തെ പഴിചാരുന്നതും അതിന്റെ ഭാഗമായേ കാണാനാകൂ.
പെണ്ണിനെ നാഴികയ്ക്കു നാലുവട്ടം കുറ്റപ്പെടുത്തി പോസ്റ്റുകൾ നിക്ഷേപിക്കുബോൾ ഓർക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.ആദ്യം സ്ത്രീ സ്വാതന്ത്രം അവർ നിഷേധിക്കുക കാലക്രമേണ അത് സകല മേഘലകളിലേയ്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശമാണ്. അതിനു ചൂട്ടുപിടിച്ചു കൊടുക്കുന്നതോ സ്ത്രീ വിദ്വേഷികൾ എന്ന് നടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അവർചിന്തിക്കാതെപോകുന്ന ഒരു കാര്യമുണ്ട് അതുവഴി അവരവർക്കു സ്വയം കുഴിവെട്ടുന്നൂന്ന്. സ്ത്രീയുടെ സ്വതന്ത്രം നിഷേധിക്കുന്നതു വഴി ആണിന്റെ സ്വാതന്ത്രവും നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാട് തിരുത്തേണ്ടതനിവാര്യമാണ്.
🐒 അവർണർ മാർഗം കൂടിയത് വർഗീയവാദികളെ ഭയന്നിട്ടായിരുന്നു. സ്വതന്ത്രമായി ജീവിക്കാനുളള അവകാശത്തിന്. അടിമത്വത്തിൽ നിന്നുളള മോചനത്തിനുവേണ്ടീ. എന്നാൽ ഗർബാപ്പസികൊണ്ടുദ്ധേശിക്കുന്നത് സവർണമേധാവിത്വത്തിലേക്ക് തിരികെക്കൊണ്ടുപ്പോകാനാണ്. പഴയ ചാതുർ വർണ്യത്തിലേക്ക് തിരികെപ്പോകാനുളള തയാറെടുപ്പിനല്ലങ്കിൽ പിന്നെ എന്തിനാണ് മറ്റു രാജ്യങ്ങളിൽ സ്ത്രീകളുമായി വേദി പങ്കിടുന്നസ്വാമികൾ ഭാരതത്തിൽ വരുബോൾ മാത്രം സ്ത്രീ നിഷിദ്ധമാകുന്നത് എന്ന് ഒന്ന് ചിന്തിക്കുന്നത് ഭായിയിലെ സ്വാതന്ത്ര ജീവിതത്തിന് നല്ലതാണ്.
വ്യക്തി ജീവിതത്തിലേ മതത്തിന്റേയും വർഗീയവാദികളുടേയും ഇടപെടലുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കും.
💿കേരളീയർ ഒരിക്കലും അതിന് മുഖാമുഖം നിന്നിട്ടില്ലാത്തതുകൊണ്ട് അതിന്റെ ഭീകരമായ അവസ്ഥ മനസിലാക്കാൻ കഴിയാതെ പോകുന്നു.💿
നാം അടുത്തകാലത്തായി മാത്രകണ്ടുവരുന്ന ഒരു പ്രവണത
ആരോടു മിണ്ടണം ആരുമായിസഹകരിക്കണം ആരേ വിവാഹം കഴിക്കണം എന്തു വസ്ത്രം ധരിക്കണം ഏതുഭക്ഷണം കഴിക്കണം എന്നിവയിലൊക്കെയുളള വർഗീയവിഷങ്ങളുടെ ഇടപെടലുകൾ. ആദ്യം ഗർ വാപ്പസി, അതുകൊണ്ട് ചലനങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്ന തിരിച്ചറിവിലാണ് പശുവിനെ കൂട്ടുപിടിച്ചിരിക്കുന്നത്. പശു എന്തുകൊണ്ടു ദൈവമായി പൂജിതയായി എങ്കിൽ പാബിനെ തല്ലികൊന്നാൽ കൊല്ലുന്നവനെ കൊല്ലാത്തതെന്താ!!
മാവോയിസ്റ്റുകളിലും ഭീകരമായി രാഷ്ട്രത്ത് ഭീകരന്തരിക്ഷം സ്യഷ്ടിച്ച് ജനങ്ങളെ ഭീഷണിയുടെമുൾമുനയിൽ നിർത്തി ഭരണകൂടത്തെ പ്പോലും വിലകല്പിക്കാതെ അനീതി നടപ്പാക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്ന വർഗീയസംഘടനകളുടെ സഹായം സ്വീഹരിക്കാതെ അവ നിരോധിക്കാനുളള ആർജവം നേതൃത്വം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ അവശ്യമാണ്.
ഭാരതം ഒരു ജനാധിപത്യ രാഷ്ട്രമാണ് തീരുമാനം ജനങ്ങളുടേതാണ്. ഇവിടെ ഭാരത ജനതയും ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട്. രാജാവ് അനുവദിച്ചാലേ വിപ്ലവം സൃഷ്ടിക്കാൻ കഴിയൂ എന്ന മനോഭാവം മാറ്റി രാജാവു നഗ്നനെന്ന് ഉറക്കെപ്പറയാനുളള ആർജ്ജവം കാണിക്കണം.

No comments:
Post a Comment