Friday, October 2, 2015

വിധി

                 വിധി
അവന്റെ ഹൃദയംകടുപ്പമേറിയ
വജ്രത്താൽ സൃഷ്ടിക്കപ്പെട്ടതും,
കാണാൻ അതിഭംഗിയെറിയും
അത്യാകർഷണീയവുമായിരുന്നു,
ഇന്നോളം കാണാത്ത വ്യക്തിത്വവും
സൗന്ദര്യവും  അവനുണ്ടായിരുന്നു.
ഒരവാച്യമായ ലഹരിയിൽ മയങ്ങിയതും
സർവംമറന്നതും , അതിനാലാവാം.
അവനുമുൻപിൽ അസ്ഥിത്വമില്ലാതെയും
അഭിമാനം  മറന്നനുസരണയുളള
അടിമമാനസ്വിയായതും, അവന്റെ
പ്രഭാവലയത്തിലകപ്പെട്ടതിനാലാകാം.
മോചനമില്ലാതെ പാപംപേറുന്ന
മനസുമായലയേണ്ടിവന്നതും
പ്രിയമാനസാ നീഎവിടെയാകുന്നു.
അശാന്തിയുട. തീരങ്ങളിൽ തനിച്ചാക്കി
നീ എവിടേയ്കാണുപോയത്.
ഞാൻ നിന്നെ അന്വേഷിച്ചലഞ്ഞു
എവിടേയും കണ്ടില്ല താനും.
നീ എന്നും മുന്തിരിത്തോപ്പിൽ
എന്നോടൊപ്പമുണ്ടവൂമെന്നു
വാഗ്ദദത്തവും തന്നിരുന്നല്ലൊ
നീ രാജവസ്ത്രംധരിച്ച്
സിംഹാസനത്തിലമർന്ന്
എന്റെ ചെവികളിൽ പറഞ്ഞിരുന്നു
എത്ര സ്വയംവരംകഴിഞ്ഞാലും
 നീയെന്നുമെന്റെ ചക്രവർത്തിനി എന്ന്.
ഇഷ്ട പൂർത്തീകരണത്തിനുവേണ്ടി
ഞാനൊരു വരം ചോദിച്ചപ്പോൾ
ചോദിച്ചതിലുംമേലേയായിരുന്നല്ലോ.
എന്നിട്ടെന്നെ ഏകയാക്കിമറഞ്ഞപ്പോൾ
കൂരിരുട്ടിൽ ദിശയറിയാതെ ഉഴലുമെന്നും
ആലംബമറ്റവളാകുമെന്നും
നിനക്കറിയാമായിരുന്നതല്ലെ
ബന്ധങ്ങൾ ബന്ധനമാകുമെന്നുപറഞ്ഞ്
ഓടിയൊളിച്ചപ്പോൾ നിൻറ്റെ മനസ്
ശാന്തമായിരുന്നൊ?
ഇപ്പോൾനിത്യബന്ധനത്തിൻറ്റെ
ആറിഴ നൂലിൽ കുരുക്കിയെടുത്തപ്പോൾ
അതു പട്ടുനൂലിൻറ്റെ മൃദുത്വമുളള ചങ്ങലയായതും, ബന്ധനമല്ലാതെയുമായിരിക്കുന്നു.
ഞാനിവിടെയുണ്ട്
ഏകാന്തത തീർത്ത തടവറയിൽ.
നീ ചക്രവർത്തിയാണ് ചക്രവർത്തി തന്നെയാണ്
ജീവൻകളയേണ്ടിവന്നാലും വാഗ്ദത്തങ്ങൾ
പാലിക്കേണ്ടവൻ .
നീ സൂര്യവംശജനുമാണ്
വാക്കുകൾപാലിക്കപ്പെട്ടേ മതിയാകൂ,
അതിനായ് ഏഴുയജൻമങ്ങൾമപ്പുറം
കാത്തിരിക്കാം,
കാരണം അടയാളം കാണിക്കാൻ
ഒരു മുദ്രമോതിരം നീ എനിക്കു തന്നില്ലല്ലൊ.

2 comments:

  1. പ്രണയം വാക്കുകളുടെ വിരുതുകൊണ്ട് ഉണ്ടാക്കപ്പെട്ട ഇമ്പം തോന്നിക്കുന്നൊരു കുമിളയാണ്. ഉള്ളില് വെറും കാറ്റു മാത്രമുള്ള അത് ഏതു നിമിഷവും പൊട്ടിത്തകരാവുന്നതുമാണ്. സ്നേഹമാണെന്നു പ്രണയത്തെ തെറ്റിധരിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ ആരംഭം.

    ReplyDelete