Monday, July 27, 2015

---ശ്വാനപൂരാണം---


നായ യജമാൻറ്റെ ഏതാപത്തിലും കൂടെ നിന്നു ഉത്തരവാദിത്വമുളള കാവൽക്കാരനായി. യജമാനന് പ്രീയപ്പെട്ടവനായി. രാജകീയ ഭക്ഷണവും കിടക്കാൻ പാർപ്പിടവും കൊടുത്തു. അത് നന്ദിയോടെ വാലാട്ടി. നിശയുടെ നിശബ്ദതയിൽ നിശാ സഞ്ചാരികൾക്കെതിരെ ജാഗരൂഡയായി. ഇരുളിൻറ്റെ മറവിൽ അവൻ വന്നു. അവനോടുളള പ്രണയത്താൽ അവൾ യജമാനനെ മറന്നു. കടമ മറന്നു. അവൾ അമ്മയായി. യജമാനൻ ശിക്ഷിച്ചു. ഓമനകൾ അനാഥരായി,പെരുവഴിയിലായി. വലിച്ചെറിഞ്ഞ എച്ചിൽ ഭക്ഷണമാക്കി, മാർക്കറ്റുകൾ പാർപ്പിടമാക്കി. പെറ്റു പെരുകി. വീടുകൾ കയറിയിറങ്ങി.അനാഥമാക്കപ്പെട്ടതിൻറ്റെ പ്രതികാരമെന്നവണ്ണം യജമാനസന്തതിയെ കടിച്ചുകീറി. അവൻറ്റെ ഓമനമൃഗത്തേയും വെറുതെ വിട്ടില്ല.
ഗതികെട്ടവൻ കോടതി കയറി.നരജൻമം നരകിച്ചാലും ശുനകഹത്യയരുത്. ശുനകസ്നേഹി കലിതുളളി.
ശുനകന് വന്ധ്യം കരണമെന്ന് ന്യായവിധി ഫയലിലായി ചുവപ്പുനാടയിൽ കുരുങ്ങി. വർഗശത്രുക്കൾ അഴിഞ്ഞാടി.ചാനൽ ചർച്ച തകൃതിയിൽ നടന്നു.
ആരാണുത്തരവാദി? ചോദ്യശരമെറിഞ്ഞു.
ശുനകനെ വളർത്തിയ ജമാനനൻ?
അല്ല!
എച്ചിലെറിഞ്ഞവർ?
അല്ലാാ.
ഉത്തരവാദിത്വമേറ്റെടുക്കാൻ തയ്യാറല്ലാത്ത സർക്കാർ?
അല്ലേയല്ല.
ഫയൽ മുക്കിയ ഉദ്ധ്യോഹസ്ഥൻ?
ഒരിക്കലുമല്ല.
ശുനകൻ?
വൃത്തികേടു പറയല്ല്!!
മൃഗസ്നേഹിയുടെ മൂക്കു ചുവന്നു.
പിന്നെയാര്?
ഇര! മൃഗസ്നേഹി ഗർജിച്ചു.
പട്ടിക്കു കടിക്കാൻ നിന്നുകൊടുത്ത ഇര.
ജനസേവകനും, ജനനായകനും മുഖത്തോടു മുഖം നോക്കി മൃഗസ്നേഹിയെ നോക്കീ ഗൂഡമായി പുഞ്ചിരിച്ചു, അതുപിന്നെ ചിരിയായി അട്ടഹാസമായി.
ജനനായകരെ വിജയിപ്പിച്ച് സിംഹാസനാരൂഡനാക്കാനല്ലാതെ ചോദ്യം ചെയ്യാനവകാശമില്ലാത്ത പൊതുജനം അന്തം വിട്ടു. പ്രതികാര ദാഹിയായി. വരും പൊതുതിരഞ്ഞെടുപ്പിനു കാത്തു, അവിടെയും കഴുതകളാക്കപ്പെട്ടു. ആ പ്രക്രീയ അനുസ്യൂതം തുടർന്നു.
ശുനകൻമാർ വീണ്ടും പ്രണയിച്ചു പെറ്റുപെരുകി,പെരുവഴി കൈയ്യേറി സ്വതന്ത്രമായി വിഹരിച്ചു. പൊതു ജനത്തെ ആക്രമിച്ചു.
അപ്പോഴും പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നിവരാത്ത ഗർവുമായി തലയെടുപ്പോടെ മാറിമാറി വന്ന ഭരണ വർഗവും ഉപജാപക സംഘവും കൊടിവച്ച കാറാലും അല്ലാത്തതിലുമായി ചീറിപ്പാഞ്ഞു. ജനങ്ങളെ സേവിച്ച് സ്വയം സേവകരായി, സ്വകാര്യ ഖജനാവുകൾ നിറച്ച് ചോദ്യം ചെയ്യപ്പെടാതെ നീതിനന്യായവ്യവസ്ഥിതിക്കതീതരായാ ജീവിച്ചു.
-- ആരായിരിക്കും കുറ്റവാളി?
---റോസ്---

No comments:

Post a Comment